
കൊല്ലം പുനലൂര്‍ ചാലിയക്കരയിൽ ചാരായ വാറ്റും നുഴഞ്ഞുകയറ്റവും ഏറുന്നു. ജനങ്ങൾ ഭീതിയിൽ.
പുനലൂർ സർക്കിൾ എക്സയിസ് സംഘം നടത്തിയ പരിശോധനയിൽ 500 ലിറ്റർ കോടയും
വാറ്റുപകരണങ്ങളും ചാലിയക്കര എ.വി.ടി എസ്റ്റേറ്റ് ക്വോർട്ടേഴ്സിൽ നിന്നും
പിടിച്ചെടുത്തു., സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ ബി. നിസാമുദ്ദീനു ലഭിച്ച
രഹസ്യ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ചാലിയക്കര
എസ്റ്റേറ്റ് ജീവനക്കാരൻ ചോലയപ്പൻ്റെ മകൻ ഷൈജുവിൻ്റെ പേരിൽ പോലീസ്
കേസ്സെടുത്തു.
ഷൈജു കഴിഞ്ഞ ഒന്നര മാസമായി വിദേശത്തു നിന്നും നാട്ടിൽ
തിരിച്ചെത്തി ഐസോലേഷനിൽ തുടരുകയായിരുന്നു.എന്നാൽ ഇടയ്ക്കിടയ്ക്ക്
രാത്രികാലങ്ങളിൽ ഐസലേഷൻ കേന്ദ്രത്തിൽ നിന്നും മുങ്ങി ക്വോർട്ടേഴ്സിലെത്തി
ചാരായ വാറ്റിൽ എടപെടാറുണ്ടെന്നു സംശയിക്കുന്നു. ഷൈജുവിനേയും മറ്റു
സംഘാoഗങ്ങളെയും പിടിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചു.
കൊറോണ
രോഗബാധയെ തുടർന്ന് ലോക് ഡൗണായതു കൊണ്ട് മിക്ക ക്വാർട്ടേഴ്സുകളിലും
ആൾതാമസമില്ല.വിജനമായി കിടക്കുന്ന ഇതുപോലെയുള്ള നിരവധി ലയങ്ങളിൽ
വാണിജ്യാടിസ്ഥത്തിൽ ചാരായ നിർമാണം ഉണ്ടെന്നു സംശയിക്കുന്നു.
കഴിഞ്ഞ രണ്ട്
ആഴ്ചകളായി നിരവധി വാറ്റു കേന്ദ്രങ്ങൾ എക്സിയസ് ഷാഡോ സംഘം
നശിപ്പിച്ചിരുന്നു.
ഇതുവരെ 1500 ലീറ്റർ വാഷ്, 5 ലിറ്റർ ചാരായം
വാറ്റുപകരണങ്ങൾ എന്നിവ ഇവിടെ നിന്നും പിടിച്ചെടുത്തു. ലോക്ഡൗണിനെ തുടർന്നു
എക്സയിസ് പാർട്ടി കണ്ടെടുക്കുന്ന 15 മത്തെ മേജർ അബ്കാരി കേസാണിത്. ഷാഡോ
എക്സൈസ് സംഘാങ്ങളായ ഷാജി.അശ്വന്ത്, അനീഷ്, സുജിത്, റോബിൻ എന്നിവരാണ്
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തമിഴ്നാടുമായി
അതിർത്തി പങ്കിടുന്ന കിഴക്കൻ മലയോരങ്ങൾ വഴി ചാലിയക്കരയിൽ എത്തിച്ചേരാൻ
അനവധി ഊടുവഴികൾ ഉണ്ട്. ചാലിയക്കര എസ്റ്റേറ്റു തൊഴിലാളികളിൽ ഭൂരിഭാഗവും
തെങ്കാശി ജില്ലാക്കാരായതുകൊണ്ടും കൂടുതൽ സഹവാസം ഇവിടെ ഉണ്ടാകാറുണ്ട്.
ഇതു
നിയന്ത്രിക്കാൻ ഫലപ്രദമായ യാതൊരു നടപടികളും ഇവിടെ സ്വീകരിച്ചിട്ടില്ല.
അടിയന്തിരമായി പോലീസ് ഔട്ട് പോസ്റ്റും സി സി ടി വി ക്യാമറയും ഇവിടെ
സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു., പുനലൂർ താലൂക്കിലെ
മയക്കുമരുന്ന് ലഹരി വസ്തുക്കൾ എന്നിവയെ കുറിച്ചുള്ള പരാതികൾ .. 9400069450
എന്ന നമ്പരിൽ അറിയിക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ