ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ ചണ്ണപ്പേട്ട വനത്തുമുക്കിൽ വാഹനം കിട്ടാത്തതിനെ തുടർന്ന് സ്ത്രീ വീട്ടിനുള്ളിൽ പ്രസവിച്ചു

കൊല്ലം അഞ്ചൽ ചണ്ണപ്പേട്ട  വനത്തുമുക്കിൽ വാഹനം കിട്ടാത്തതിനെ തുടർന്ന്  സ്ത്രീ വീട്ടിനുള്ളിൽ പ്രസവിച്ചു.വനത്തുമ്മുക്കു നാലുസെന്റ് കമ്പകത്തുംവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ വിനീതയാണ് വീട്ടിൽ പ്രസവിച്ചതു. യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്.
യുവതി വിട്ടിൽ ഈ  സമയത്ത് ഒറ്റക്കായിരുന്നു. പ്രസവ വേദന വന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വാഹനം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഇവർ അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു. അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടമാറെ വിവരം അറിയിച്ച ശേഷം വീട്ടിൽ എത്തിയപ്പോഴെക്കും യുവതി ഒരു ആൺകുട്ടിയെ പ്രസവിച്ചു.
തുടർന്ന് അഞ്ചലിൽ നിന്നും  ആംബുലൻസ് എത്തിച്ച ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും  ഡോക്ടറും  പ്രാഥമിക ശുശ്രൂഷകൾ  നല്കിയതിനു ശേഷം അമ്മയെയും കുഞ്ഞിനെയും പുനലൂർ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.രണ്ടുപേരും സുഖമായിരിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.