കൊല്ലം അച്ചന്‍കോവിലില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായവുമായി ദമ്പതികള്‍ പിടിയില്‍.അച്ചന്‍കോവില്‍ വനമേഖലയോട് ചേര്‍ന്നാണ് ചാരായവുമായി ദമ്പതിമാര്‍ പിടിയിലായത്.
അച്ചന്‍കോവില്‍ സുരേഷ് ഭവനില്‍ മണിയന്, ഭാര്യ വിലാസിനി എന്നിവരാണ് പിടിയിലായത്. ഇവരുടെ വീടിന്റെ പിന്‍ഭാഗത്ത് നിന്നും കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന ചാരായമാണ് പോലീസ് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 30 ലിറ്റര്‍ ചാരായം പിടികൂടുകയായിരുന്നു.
ഉദ്യോഗസ്ഥരായ ഹരീഷ്, കൃഷ്ണന്കുമാര്, പ്രകാശ്, അജു ലൂക്കോസ്, മിനി എന്നിവര്‍ നേതൃത്വം നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ