പ്രാരാബ്ദങ്ങളുടെ നടുവിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക യിലെ ഒരു വിഹിതം നൽകി മാതൃക കാട്ടി ഒരു കുടുബം. ഏരൂർ പണയം കാരംകുളത്തു വീട്ടിൽ ശിവരാമനും ഭാര്യ ജഗദമ്മയുമാണ് വലിയ പ്രതിന്ധി ഘട്ടത്തിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
ഹൃദ്രോഗം ബാധിച്ച ഭാര്യയെയും ഭിന്നശേഷി കാരായ മൂന്ന് മക്കളെയും സംരക്ഷിച്ച് കഴിയുന്ന ശിവരാമന്റെ കുടുബത്തിൽ പെൻഷൻ തുകയായ് ലഭിച്ചത് 42500 രൂപ. ഇതിൽ നിന്നും ഉള്ള ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു.മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ വാർത്താ സമ്മേളനം സ്ഥിരമായ് വീക്ഷിക്കുന്ന ശിവരാമാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിക്കുന്നതും ശ്രദ്ധിച്ചിരുന്നു. നാടിന് വിപത്തായി വന്ന് ഭവിച്ച മഹാമാരിയിൽ നിന്നും കരകയറാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ശിവരാമനും ആഗ്രഹിച്ചു. എന്നാൽ ഭാര്യക്കും മക്കൾക്കും ഗുളികയും മരുന്നും വാങ്ങുവാൻ പോലും കാശില്ലാത്ത താൻ എങ്ങനെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകും എന്ന് ചിന്തിച്ചിരിക്കെയാണ് ഭാഗ്യദേവതയായ് പെൻഷ്യൻ തുക സ്വന്തം കൈകളിലേക്ക് എത്തി ചേർന്നത്. കൈ നിറയെ പൈസയും മനസ്സ് നിറയെ സന്തോഷവും എത്തിയതോടെ തന്റെ ആഗ്രഹം സഫലികരിക്കുക ആയിരുന്നു ആദ്യ ലക്ഷ്യം.ഉടൻ തന്നെ തൻ്റെ ആഗ്രഹം വാർഡ് മെമ്പർ ഹരിരാജിനെ അറിയിച്ചു.ഹരി രാജ് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനെ വിവരം അറിയിച്ചു.ജയമോഹൻ വിഷുദിനത്തിൽ ശിവരാമൻ്റെ ഭവനത്തിലെത്തി സംഭാവന കൈപ്പറ്റുകയായിരുന്നു.. മറ്റ് വരുമാനമൊന്നുമില്ലാതെ പെൻഷൻ തുകയെ മാത്രമാശ്രയിച്ച് കഴിയുന്ന ഈ കുടുംബം കേരള സംസ്ഥാനത്തെ കരകയറ്റാനുള്ള സംസ്ഥാന സർക്കാരിനോട് കാട്ടുന്ന ഈ ഐക്യദാർഡ്യം വളരെയധികം ആദരവ് അർഹിക്കുന്നതാണ് എന്ന് എസ് ജയമോഹൻ പറഞ്ഞു. അടുത്ത ദിവസം തന്നെ കേരള സംസ്ഥാനത്തിന് നൽകിയ ഈ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും എസ് ജയമോഹൻ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ