കൊല്ലം ഏരൂരിൽ പകർച്ച വ്യാധി ബോധവത്ക്കരണവും മഴക്കാല പൂർവ്വ ശുചികരണവും നടത്തി
ഏരൂർ ഗ്രാമപഞ്ചായത്തിൽ ഭാരതീപുരം വാർഡ് മെമ്പറുടെയും ആരോഗ്യ പ്രവർത്തകരുകടെയും ഉദയാ ക്ലബ്ബിന്റെയും നേതൃത്വത്തിൽ. പകർച്ചവ്യാധിക്കെതിരെ ബോധവത്ക്കരണവും മഴക്കാല പൂർവ്വ ശുചീകരണവും നടത്തി സാമൂഹിക അകലം പാലിച്ചു കൊണ്ട് 4 പേർ വീതമുള്ള ഗ്രൂപ്പകളായി വാർഡിന്റെ മുഴുവൻ പ്രദേശങ്ങളിലെയും വീടുകൾ സന്ദർശിച്ച് സോഴ്സ് റിഡക്ഷൻ പ്രവർത്തനങ്ങൾ നടത്തി. റബർ തോട്ടം ഉടമകൾക്ക് ചിരട്ടകൾ കമഴ്ത്തി വയ്ക്കാൻ നിർദ്ദേശം നല്കി. വേനൽ മഴ ആരംഭിക്കുന്നതോടെ വെള്ളം കെട്ടി നില്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ ഫോഗിങ്ങ് നടത്തി. വരുന്ന ആഴ്ചകളിലും ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഭവന സന്ദർശനം നടത്തുന്നതാണ്. വാർഡ് മെമ്പർ PT കൊച്ചുമ്മച്ചൻ , ADS ചെയർപേഴ്സൺ ജയശ്രീ ആരോഗ്യ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ ബഷീർ , ബിജിൽ വത്സല,സുഭദ്ര,പുഷ്പ ഭാരവാഹികളായ ശ്രീ. കൈലാസ്, ജിഷ്ണു,ശരത്ത്,അരുൺ,ലിഥിൻ,ബിപിൻ,അതുൽ,ഉണ്ണി,അനന്ദു ഏന്നിവർ നേതൃത്വം നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ