ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ കോവി​ഡ് -19 നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സാധാരണ ദിവസം പോലെ തന്നെ ജനങ്ങൾ.

പുനലൂരില്‍ കോവി​ഡ് -19 നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സാധാരണ ദിവസം പോലെ തന്നെ ജനങ്ങൾ.
കോവി​ഡ് -19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയിരിക്കുന്ന ഒരു കാഴ്ചയാണിപ്പോൾ പുനലൂര്‍ ടൌണ്‍, പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ കാണുന്നത്. സാധാരണ ദിവസം പോലെ തന്നെ ജനങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു.
നിയന്ത്രണങ്ങളെ ഒന്നും ഭയപ്പെടാതെ താലൂക്ക് ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഒപിയില്‍ കൂട്ടം കൂടുന്നു.ഇവരെ നിയന്ത്രിക്കുവാന്‍ താലൂക്ക് ആശുപത്രി സെക്യുരിറ്റി ജീവനക്കാര്‍ നന്നേ പണിപ്പെടുകയാണ്.
സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് ജനം കല്‍പ്പിക്കുന്നത് എന്ന് പുനലൂരിലെ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.
പുനലൂര്‍ ടൌണില്‍ ഇരുചക്രവാഹനങ്ങളും നാലുചക്ര വാഹനങ്ങളുടെയും തിരക്ക് മൂലം ഇന്ന് പലപ്രാവശ്യം ഗതാഗത കുരുക്ക് ഉണ്ടായി.ഗതാഗത കുരുക്ക് നിയന്ത്രിക്കുവാന്‍ പോലീസ്‌ നന്നേ പണിപ്പെടുകയാണ്.
അശ്രദ്ധ മൂലം രോഗം പകരാനുള്ള സാധ്യത ആയിരം ഇരട്ടിയാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുവാന്‍ അധികൃതര്‍ പരാജയപ്പെടുകയാണ്.
സാമൂഹ്യ അകലം പോലും ആളുകൾ പാലിക്കുന്നില്ല. രോഗബാധ തടയുന്നതിനുള്ള സുരക്ഷ മാർഗങ്ങളും സ്വീകരിച്ചിട്ടില്ല. മാസ്ക് പോലും ധരിക്കാതെ പലരും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും കാണാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.