കോവിഡ്
19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ അതിര്‍ത്തി പങ്കിടുന്ന പ്രധാന
റോഡുകള്‍ കൂടാതെ ചെറു റോഡുകളിലുമായി 28 ഇടങ്ങളില്‍ കര്‍ശനമായ പരിശോധന
ആരംഭിച്ചു. മതിയായ രേഖകളില്ലാതെ എത്തുന്നവരെ കടത്തിവിടില്ല.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധന നടത്തി
രോഗലക്ഷണമുള്ളവര്‍ക്ക് കൊറോണ കെയര്‍ സെന്ററുകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍
ക്വാറന്റെയിന് അനുവദിക്കും. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി
ഡി.എം.ഒ ഡോ. ജെ. മണികണ്ഠന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഷാജിര്‍, വിജീഷ് വി. എന്നിവര്‍ ഏകോപിപ്പിക്കും.
ജില്ലയുടെ വിവിധ
അതിര്‍ത്തികളില്‍ പരിശോധനയുടെ ഭാഗമായി പൊലിസും ആശ, ആരോഗ്യ പ്രവര്‍ത്തകരും
ട്രാക്ക് വോളന്റിയര്‍മാരും അടങ്ങിയ 80 അംഗ സംഘം ആദ്യ സ്പെല്ലില് ഓച്ചിറ
-33 താമരക്കുളം- 285, കടമ്പാട്ടുകോണം -2211 ഏനാത്ത് - 590, ചെളിക്കുഴി-295,
കല്ലുകടവ് - 60, മാങ്കോട്-12, ആര്യങ്കാവ് ചെക്ക് പോസ്റ്റ് - 870
എന്നിവിടങ്ങളിലായി 4356 പേര്‍ക്ക് സ്ക്രീനിംഗ് നടത്തി. ഫ്ലാഷ് തെര്‍മോ
മീറ്റര്‍ ഉപയോഗിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒരു ഗര്‍ഭിണി
ഉള്‍പ്പെടെയുള്ളവരെ പരിശോധിച്ചു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ