കൊറോണ വ്യാപന കാലത്ത് വേറിട്ട രീതിയിൽ വിവാഹം നടത്തി കേളംകാവ് സ്വദേശി അഖിൽ
കൊറോണ വ്യാപന കാലത്ത് വേറിട്ട രീതിയിൽ വിവാഹം നടത്തി കേളംകാവ് അഖിൽ ഭവൻ അനിൽ കുമാറിന്റെയും വിമലയുടെയും മകൻ എ.ഐ.വൈ.എഫ് പുനലൂര്‍ കേളങ്കാവ് യുണിറ്റ് സെക്രട്ടറി അഖിൽ അനിലും, മണലിൽ അക്ഷയ് ഭവനിൽ പ്രതീഷ്, പ്രിയ ദമ്പതികളുടെ അക്ഷയ എന്ന യുവതിയും സമൂഹത്തിന് മാതൃകയായി.
അനിൽ കുമാറിന്റെ മകന്‍ അഖിൽ അനിലിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചതായിരുന്നു. ബന്ധുക്കളും പരിചയക്കാരും അടക്കം നിരവധി പേരെ വിവാഹത്തിലേക്ക് ക്ഷണിക്കുകയും ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നതാണ്.
ഇതിനിടെയാണ് കേരളത്തില്‍ കൊറോണ പ്രത്യക്ഷപ്പെടുന്നതും രോഗവ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കിയതും.ക്ഷേത്രങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും ഹോട്ടലുകളിലും വിവാഹാഘോഷങ്ങൾ അടക്കമുള്ള പരിപാടികൾ അധികൃതർ വിലക്കി.
വലിയ തോതിൽ ആളുകൾ കൂട്ടം ചേരാൻ ഇടയാക്കും വിധം വീടുകളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ എല്ലാവിധ നിയന്ത്രണങ്ങളും പൂർണമായും പാലിച്ച്, മുൻ നിശ്ചയപ്രകാരം തന്നെ വിവാഹം നടത്തുന്നതിന് വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പത്തിൽ കവിയാൻ പാടില്ലെന്ന് തങ്ങൾ തന്നെ തീരുമാനിക്കുകയായിരുന്നെന്ന് വരന്‍ അഖില്‍ അനില്‍ പറഞ്ഞു.
പുതിയ സാഹചര്യത്തിൽ മണലിൽ അണ്ടൂർ ദേവീക്ഷേത്രത്തിൽ വെച്ച് നവവരൻ അടക്കം അടുത്ത ബന്ധുക്കളായ പത്തു പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
തീർത്തും ലളിതമായി ആണ് ഇന്ന് വിവാഹം നടത്തിയതെന്നും വരന്‍ അഖില്‍ കുമാര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ