*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂര്‍ കൊറോണ വ്യാപന കാലത്ത് പ്ലാച്ചേരി വാർഡിലെ ജനങ്ങള്‍ക്ക്‌ ആശ്വാസമായി വാർഡ് കൗൺസിലർ സനൽ കുമാർ.

കൊല്ലം പുനലൂര്‍ കൊറോണ വ്യാപന കാലത്ത് നിത്യ ചിലവിന് ബുദ്ധിമുട്ടുന്നവര്‍ ഉള്‍പ്പടെയുള്ള പ്ലാച്ചേരി വാര്‍ഡിലെ എല്ലാവര്‍ക്കും പ്ലാച്ചേരി വാർഡ് കൗൺസിലർ സനൽ കുമാർ പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി മാതൃകയായി.  പുനലൂർ നഗരസഭയിൽ പെട്ട പ്ലാച്ചേരി വാർഡ് കൗൺസിലർ സനൽ കുമാർ തൻ്റെ വാർഡിലെ എല്ലാ വീട്ടുകാർക്കും പച്ചകറി കിറ്റുകൾ എത്തിച്ചു നൽകി.
പ്ലാച്ചേരി കുടുംബശ്രീയിൽ പെട്ട ഇരുപത് അംഗങ്ങളും പ്രദേശത്തെ യുവാക്കളുടെ സംഘടനയായ സി എച്ച് ബോയ്സും ഫണ്ടുകള്‍ കണ്ടെത്താനും കിറ്റ് പാക്കിംഗിനും വിതരണത്തിനും എല്ലാ പിന്തുണയും നൽകി.
നാനൂറ്റി പതിമൂന്ന് കിറ്റുകൾ ആണ് വീടുകളിൽ എത്തിക്കാൻ വേണ്ടി സനൽ കുമാർ തയാറാക്കിയത്. .ഇതിനു മുമ്പും സനൽ കുമാറിൻ്റെ നേതൃത്വത്തിൽ പുനലൂരിലെ ലോക്ക് ഡൗൺ നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥർക്കും താലൂക്ക് ഹോസ്പ്പിറ്റലിലെ കിടപ്പ് രോഗികൾക്കും കുടിവെള്ളവും,നാരങ്ങാവെള്ളവും ചായയും പലഹാരങ്ങളും ഭക്ഷണവും എത്തിച്ച് നൽകി വന്നിരുന്നു.
എന്നാല്‍ ബാഹ്യ ചില ഇടപെടീലുകള്‍ മൂലം പുനലൂര്‍ പോലീസ്‌ വിലക്കിയതിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.
ഗുഡ്ഹോപ്പ് തോട്ടത്തിലെ തൊഴിലാളിയായ സനല്‍കുമാര്‍ മാരക രോഗത്തിന് അടിമപ്പെട്ട് ചികില്‍സയിലായിരുന്നു.രോഗത്തില്‍ നിന്നും മോചിതനായ സനല്‍കുമാര്‍ ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയായിരുന്നു.
നാടൻ കൃഷി ഉത്പന്നങ്ങൾ വിറ്റുകിട്ടുന്നത്തിൽനിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും  ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുന്നു.സനലിന് എന്തിനും ഏതിനും സഹായവുമായി യുവാക്കളുടെ നീണ്ട നിര തന്നെയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.