ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആർ.പി.എല്‍ കുളത്തൂപ്പുഴ ആയിരനെല്ലൂർ എസ്റ്റേറ്റുകൾ കൊറോണ ബാധയെ തുടർന്ന് അടച്ചു പൂട്ടി.

ആർ.പി.എല്‍ കുളത്തൂപ്പുഴ ആയിരനെല്ലൂർ എസ്റ്റേറ്റുകൾ കുളത്തൂപ്പുഴ കൊറോണ ബാധയെ തുടർന്ന് അടച്ചു പൂട്ടി.
കുളത്തൂപ്പുഴ കമരംകരിക്കം സ്വദേശിയായ യുവാവ് കോവിഡ് രോഗികള്‍ ഏറെയുള്ള തമിഴ്നാട്ടിലെ പുളിയൻകുടിയിൽ ശവസംസ്കാര ചടങ്ങിൽ രഹസ്യമായി പങ്കെടുത്തെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണമായും അടച്ച സാഹചര്യത്തിലാണ് ആർ.പി.എല്‍ നടപടി.
തെങ്കാശി പുളിയൻകുടിയിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അവിടുത്തെ ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കുളത്തൂപ്പുഴയിൽ നിന്ന് ഒരാൾ ചടങ്ങിന് എത്തിയിരുന്നതായി വ്യക്തമായി.
വിവരം കേരളാ പൊലീസിനെ അറിയിച്ചു. കുമരംകരിക്കം സ്വദേശിയായ യുവാവിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവും നിരീക്ഷണത്തിലാണ്. യാത്ര വിവരം മറച്ചുവെച്ചെന്ന് മാത്രമല്ല യുവാവ് ഒട്ടേറെ ആളുകളുമായി അടുത്ത് ഇടപഴകുകയും ചെയ്തു.
കൊറോണ രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശി ചെക്പോസ്റ്റ്‌ ഉദോഗസ്ഥരെ വെട്ടിച്ചു  പുളിയൻകുടിയിൽ മരണത്തിനു പോയ ശേഷം തിരികെ വരുമ്പോൾ തെന്മല ഭാഗത്ത് വെച്ച് ആർ.പി.എല്ലിലെ ആംബുലൻസില്‍ രോഗിയെയും കൊണ്ട് ആശുപത്രിയിൽ നിന്നും തിരികെ വരുന്നത് കണ്ടു മുട്ടുകയും രോഗിയുടെ ബന്ധുവിന്റെ അടുത്ത പരിചയക്കാരൻ ആയതിനാൽ  ആംബുലൻസിന്റെ മുൻസീറ്റിൽ രോഗിയുടെ ബന്ധുവിനോടൊപ്പം കയറിപ്പറ്റി യാത്ര ചെയ്യുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു.
കൂടാതെ ആംബുലന്‍സ്‌ ഡ്രൈവറും രോഗിയുടെ ബന്ധുവും ആർപിഎല്ലിലെ നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത സാഹചര്യത്തിലും ആംബുലൻസ് നിരവധി തവണ രോഗികളെയും കൊണ്ട് വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനാലും രോഗ വ്യാപനത്തിന് സാധ്യത മുന്നില്‍ കണ്ട് അധികൃതർ ആർപിഎൽ കുളത്തൂപ്പുഴ ആയിരനെല്ലൂർ എസ്റ്റേറ്റുകൾ അടച്ചു പൂട്ടുകയായിരുന്നുവത്രേ.
രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏർപ്പെട്ട ആളുകളെ ആരോഗ്യ വകുപ്പ് പരിശോധനക്ക് വിധേയമാക്കി.സാമൂഹിക വ്യാപന സാധ്യത മുൻ നിർത്തിയാണ് അധികൃതർ എസ്റ്റേറ്റ് അടച്ചു പൂട്ടൽ നടപടിയിലേക്ക് നീങ്ങിയതെന്ന് പറയപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.