ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചാത്തന്നൂര്‍ മേഖലയില്‍ അതീവ ജാഗ്രത


കോവിഡ്  19  പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചാത്തന്നൂര്‍ മേഖലയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പോസിറ്റീവ് കേസിന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കക്കാരുടെ ഹൈ റിക്‌സ്, ലോ റിക്‌സ് വിഭാഗങ്ങള്‍  പ്രത്യേകം കണ്ടെത്തി. ഇവരുടെ സാമ്പിള്‍ ശേഖരണം ഉടന്‍ പൂര്‍ത്തിയാകും. ഹൈ റിസ്‌ക്കില്‍പ്പെട്ടവര്‍ 28 ദിവസവും ലോ റിസ്‌ക്കില്‍പ്പെട്ടവര്‍ 14 ദിവസവും നിര്‍ബന്ധിത ഗൃഹനിരീക്ഷണത്തില്‍ ഏര്‍പ്പെടണം. ആശുപത്രി ജീവനക്കാരും ഗൃഹനിരീക്ഷണത്തിലാണ്.
ചാത്തന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അഗ്നിസുരക്ഷാ സേനയുടെ സഹായത്താല്‍ അണുനശീകരണം നടത്തി ഇന്നലെ(ഏപ്രില്‍ 27) മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പരിസരപ്രദേശത്ത് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ ബോധവത്കരണം മൈക്ക് പബ്ലിസിറ്റിയിലൂടെ നടത്തിയിട്ടുണ്ട്. പ്രശ്‌നബാധിത വാര്‍ഡുകളായ 15-ാം വാര്‍ഡ്, എം സി പുരം എന്നിവിടങ്ങളില്‍ പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. ഫീല്‍ഡില്‍ പോകുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരും ക്യത്യമായ വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യമായ കൊറോണ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.