ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 മുഖ കവചം: സിമ്പിള്‍, പക്ഷേ പവര്‍ഫുള്‍


കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കവചമൊരുക്കി യുവ എഞ്ചിനീയര്‍മാര്‍. കൊല്ലം പള്ളിമണ്‍ സ്വദേശികളായ മനു കൃഷ്ണന്‍, വിനു ആര്‍ കൃഷ്ണന്‍, ആയുഷ് ചന്ദ് എന്നിവരാണ് കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  ഉപയോഗിക്കാനുതകുന്ന മുഖകവചം രൂപകല്പന ചെയ്തത്.
ലോക്ക് ഡൗണ്‍ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ യുദ്ധഭൂമിയിലെ മുന്നണിപ്പോരാളികളേപ്പോലെ പൊരുതുമ്പോള്‍ തങ്ങള്‍ വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്നതിനോടൊപ്പം ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് മുഖ കവചമെന്ന നൂതനാശയം രൂപപ്പെട്ടത്. സുതാര്യമായ പോളിമര്‍ ഷീറ്റില്‍ പോളി കാര്‍ബണ്‍ സപോര്‍ട്ട് മുകളിലും താഴെയും പഞ്ച് ചെയ്ത് നിര്‍മ്മിച്ച ഈ ഉപകരണം മാസ്‌ക് ധരിച്ച ശേഷം ഹെഡ് വൈസര്‍ പോലെ ഫിറ്റ് ചെയ്യാം.
സ്രവം പരിശോധിക്കുന്നവര്‍ക്കും ഒ പി യില്‍ രോഗിയുമായി നേരിട്ട് ഇടപഴകന്നവര്‍ക്കുമെല്ലാം ഇരട്ട സംരക്ഷണം നല്‍കുന്നു ഈ ഉപകരണം. കോവിഡ് കാലം കഴിഞ്ഞാലും പ്രയോജനപ്രദം. ജില്ലയിലെ കോവിഡ് ആശുപത്രികളായ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, സ്രവ പരിശോധന നടത്തുന്ന താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് മുഖ കവചം നിര്‍മിച്ചു നല്‍കും. കൊല്ലം ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യമായാണ് നല്‍കുന്നത്.
കൊല്ലം പള്ളിമണ്‍ ശ്രേയസില്‍ വിരമിച്ച അധ്യാപകരായ രാധാകൃഷ്ണന്റെയും ഓമനയുടെയും  മക്കളാണ് മനു കൃഷ്ണനും വിനു ആര്‍ കൃഷ്ണനും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി വിരമിച്ച ചന്ദ്രന്റെയും സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ കവിതാ വാസുദേവന്റെയും മകനാണ് ആയുഷ് ചന്ദ്. ഇപ്പോള്‍ ടാറ്റാ എല്‍ക്‌സിയില്‍ സീനിയര്‍ എന്‍ജിനീയറാണ്. ബാംഗ്ലൂര്‍ കോണ്ടിനെന്റല്‍  ആട്ടൊമേറ്റീവ് ലിമിറ്റഡില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറാണ് മനു കൃഷ്ണന്‍. എറണാകുളം നാവ ഡിസൈന്‍ ആന്റ് ഇന്നൊവേഷനില്‍ ഡിസൈന്‍ എഞ്ചിനീയറാണ് വിനു.
മുഖ കവചത്തിന്റെ വിതരണോദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത നിര്‍വഹിച്ചു. ഡി എസ് ഒ ഡോ ആര്‍ സന്ധ്യ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ഡോ രോഹന്‍, ഡോ ജോണ്‍ മാത്യു, കൊല്ലം ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ കവിത വാസുദേവര്‍, സെക്രട്ടറി ഡോ എന്‍ ആര്‍ റീന തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.