ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയ്ക്ക് ആശ്വാസം;കോവിഡ് 19 നിലമേല്‍ സ്വദേശി ആശുപത്രി വിട്ടു പുതിയ പോസിറ്റീവ് ഇല്ല

പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് 19 ചികിത്സയിലായിരുന്ന നിലമേല്‍ സ്വദേശി 21 വയസുള്ള യുവാവ് ഇന്നലെ  രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍  പോസിറ്റീവ് കേസുകള്‍ ആറെണ്ണം മാത്രം. ജാഗ്രതയും മികച്ച പരിചരണവും നല്‍കിയതോടെ പൂര്‍ണ സൗഖ്യം. സാമ്പിള്‍ റിസല്‍ട്ട്  രണ്ടു തവണ നെഗറ്റീവ് ആയതോടെ ആശുപത്രി വിടുകയായിരുന്നു. ഒരു ഘട്ടത്തിലും ആരോഗ്യനില താഴേക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  ഒരു മാസത്തെ ചികിത്സ കഴിഞ്ഞാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. മാര്‍ച്ച് 24ന് നാണ് ആശുപത്രിയിലെത്തിയത്.
ചികിത്സാ കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെട്ടത്  സ്മരിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ഹബീബിനോടും സഹപ്രവര്‍ത്തകരോടുമുള്ള നന്ദിയും ഇദ്ദേഹം പങ്കുവച്ചു.  14 ദിവസം  കര്‍ശനമായ ഗൃഹ നിരീക്ഷണത്തില്‍ തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത നിര്‍ദേശം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.