*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സമൂഹ അടുക്കളയിലേക്ക് CPI ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തി.

സമൂഹ അടുക്കളയിലേക്ക് CPI ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തി. ലേക്കൽ കമ്മിറ്റി പരിധിയിൽ ഉൾപ്പെട്ട മൂന്ന് വാർഡുകളിൽ നിന്നാണ് വിഭവങ്ങൾ സമാഹരിച്ചത്. വിളക്കുപാറ LP സ്കൂളിൽ പ്രവർത്തിക്കുന്ന അടുക്കളയിലേക്കാണ് വിഭവങ്ങൾ സമാഹരിച്ചത് .  കിണറ്റ്മുക്ക് , അയിലറ, മണലിൽ വാർഡുകളിൽ നിന്നായിരുന്നു സമാഹരണം . വിവിധ വാർഡുകളിൽ നിന്ന് CP1 ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ബ്രാഞ്ച് ഭാരവാഹികൾ സമാഹരിച്ച ഉത്പ്പന്നം കിണറ്റ്മുക്ക് വാർഡിൽ എത്തിച്ച് CPI LC സെക്രട്ടറി ഡോൺ വി രാജും ,അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.അനിമോൻ ഏറ്റുവാങ്ങി.
വിടുകളിൽ നിന്ന് കാർഷിക ഉത്പ്പന്നങ്ങളായ തേങ്ങ,  ചേന ,ചേമ്പ്, കാച്ചിൽ,വാഴകുല  എന്നിവ സമാഹരിച്ചു. സിംഗപ്പൂരിൽ സേവനം അനുഷ്ടിക്കുന്ന മണലിൽ ഭരതന്നൂർ ഷിജുഭവനിൽ ഷിജു നൽകിയ സാമ്പത്തികം ഉപയോഗിച്ച് അരി പച്ചക്കറി ,വെളിച്ചെണ്ണ,തുടങ്ങിയ ഉത്പ്പന്നങ്ങളും വാങ്ങി.  കമ്യുണിസ്റ്റ് പാർട്ടിയുടെ നേത്യത്വത്തിൽ എല്ലാ മേഖലകളിലും സമൂഹ അടുക്കളയുടെ നടത്തിപ്പിന് ആവശ്യമായ വിഭവ സമാഹരണം നടന്നു വരുകയാണ് എന്നും  ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ സമാഹരിച്ച ഉത്പ്പന്നങ്ങൾ അടുക്കള നടത്തിപ്പ് ചുമതല കാർക്ക് കൈമാറും എന്നും K. അനിമോൻ പറഞ്ഞു.

വിഭവ സമാഹരണത്തിന് CPI നേതാക്കളായ ,ലിജി ജോൺസൺ, നൗഷാദ് ,അക്ബർ ഷാ,വിദ്യാധരൻ പിള്ള, ഷൺമുഖൻ, അരുൺ, ബിജു, ജയദേവൻ നായർ, സജു എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.