കോവിഡ് 19 തുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായമായി മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്കു 10000 രൂപ സംഭാവന നൽകി അച്ഛനും മകളും.
ഏരൂർ പാണയം രാഹുൽ ഭവനിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക തന്റെ നിരവധി നാളത്തെ സമ്പാദ്യമായി സൂക്ഷിച്ചിരുന്ന വഞ്ചിയിൽ ഉണ്ടായിരുന്ന തുക ആയ 3000 രൂപയും തന്റെ പിതാവാവും കിണർ വെട്ട് തൊഴിലാളി കൂടി ആയ രാജന്റെ സമ്പാദ്യം ആയ 7000 രൂപയും കൂടി ചേർത്ത് 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ നെട്ടയത്തെ വീട്ടിൽ എത്തി നൽകി.
കിണർ വെട്ടു തൊഴിലാളിയായ രാജനും മകൾ ദേവികക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള താല്പര്യം ഏരൂർ ജനമൈത്രി പൊലീസിലെ ഷാജഹാനെ അറിയിക്കുകയായിരുന്നു.
തുടർന്നു ഷാജഹാൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപെടുകയും ഇന്നുരാവിലെ മന്ത്രിയുടെ വീട്ടിൽ എത്തി തുക കൈമാറുകയായുരുന്നു. ചടങ്ങിന് മന്ത്രിയുടെ പേർസണൽ അസിസ്റ്റന്റ് വൈശാഖ്, അരുൺ പഞ്ചായത്ത് മെമ്പറായ ഹരിരാജ് തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ