ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ കുടിവെള്ള വിതരണക്കാര്‍ ഗ്രാമവാസികളെ അസഭ്യം പറയുകയും പാത്രങ്ങള്‍ നശിപ്പിച്ചതായും പരാതി

കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ കുടിവെളളവുമായി എത്തിയവർ കുടി വെള്ളത്തിനായി കാത്ത് നിന്നവരെ അസഭ്യം പറയുകയും റോഡരികിൽ വെളളം ശേഖരിക്കാൻ വെച്ചിരിന്ന പാത്രങ്ങളിലൂടെ വാഹനം കയറ്റി ഇറക്കിയതായും പരാതി.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സംഭവം. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായെന്ന് നാട്ടുകാരും പഞ്ചായത്തംഗവും പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ന് ഇടമുളയ്ക്കൽ പഞ്ചായത്തിലെ നെടുങ്ങോട്ട് കോണത്ത് കുടിവെള്ളവുമായി എത്തിയവർ സമയക്കുറവ് പറഞ്ഞ് വെള്ളത്തിനായി കാത്ത് നിന്ന എല്ലാവർക്കും കുടിവെള്ളം നൽകാൻ തയ്യാറാകാതെ മടങ്ങാൻ ശ്രമിച്ചത് വാക്ക് തർക്കത്തിന് ഇടയാവുകയും കുത്ത് ഇറക്കത്തിൽ ടിപ്പർ തിരിക്കാൻ ശ്രമിച്ചത് അപകടത്തിന് ഇടയാക്കുകയും ചെയ്തു എന്നാണ് പരാതി.
സംഭവത്തിൽ പഞ്ചായത്ത് അംഗം അഞ്ചൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുത്തിറക്കത്തിൽ വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ വാഹനം മറിയാൻ തുടങ്ങുകയും സമീപത്ത് നിന്ന റബ്ബർ മരത്തിൽ തട്ടി നിന്നതിനെ തുടർന്നാണ് അപകടം ഒഴുവായതെന്ന് പഞ്ചായത്തംഗം കൈപ്പള്ളി മാധവൻ കുട്ടി പറഞ്ഞു.
ബൈറ്റ്
എന്നാൽ കുടി വെള്ളവുമായി എത്തിയവർ ആരെയും അസദ്യം പറഞ്ഞിട്ടില്ലന്നും വാഹനത്തിന്റെ ബ്രെയ്ക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് പാത്രങ്ങളിൽ വാഹനം കയറിയതെന്നും ആരോപണത്തിന് കാരണം രാഷ്ട്രീയ പ്രേരിതമാണ് എന്നും ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: രവീന്ദ്രനാഥ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.