രാജ്യത്തെ ജനത മാസ്ക്ക് ധരിക്കണമെന്ന നിയമം കർശനമായ് നടപ്പാക്കുമ്പോൾ മാതൃകാ പരമായ പ്രവർത്തനവുമായി മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ ആയിരനെല്ലൂർ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ തയ്യാറാകുന്നത് അയ്യായിരത്തിൽ പരം മാസ്ക്കുകൾ. മേഖലാ കമ്മിറ്റിയുടെ പരിധിയിലെ മുഴുവൻ വീടുകളിലും മാസ്ക്ക് നൽകുക എന്നതാണ് ലക്ഷ്യം.
യുണിറ്റ് കമ്മിറ്റി പ്രവർത്തകരാണ് മാസ്ക നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ യുണിറ്റ് കമ്മിറ്റി നിർമ്മിച്ച് നൽകിയ 500 ൽ പരം മാസ്ക്കുകൾ ആർ.പി.എൽ ആയിരനെല്ലൂർ എസ്റേറ്റ് ലയങ്ങളിൽ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം പ്ലാന്റേഷൻ എംപ്ലോയിസ് യുണിയൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി അജയൻ നിർവ്വഹിച്ചു.
കോറോണ എന്ന മഹാമാരി വ്യാപകമായ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ വിധ സന്നധ പ്രവർത്തനത്തിലും മുന്നിൽ തന്നെയാണ് പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മാസ്ക്ക് ധരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കുമ്പോൾ ആയിരനെല്ലൂർ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ ഈ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണ് എന്നും ടി അജയൻ പറഞ്ഞു.
മാസ്ക്ക് നിർമ്മാണത്തിന് ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ദിലീപ്, സെക്രട്ടറി ഷൈൻ ബാബു, ട്രഷറർ അനുരഞ്ജൻ തുടങ്ങിയവർ നേതൃത്വം നൽകി.
വിതരണോത്ഘാടന ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി വിഷ്ണു രമേഷ്, കെട്ടുപ്ലാച്ചി വാർഡ് മെമ്പർ ബിജു ,ലോക്കൽ കമ്മിറ്റി അംഗം രമേശൻ, ഗോപൻ എന്നിവർ സന്നിഹതരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ