ഇടമണ്‍ ഗുരുകുലം അഭയകേന്ദ്രത്തിന് സ്വാന്ത്വനവുമായി എഫ്.സി.ഐ ബോര്‍ഡ് മെമ്പര്‍ ലെനിന് മാത്യു.
വൃദ്ധര്‍ക്കും മാനസിക രോഗികളെയും ഏറ്റെടുത്ത ഗുരുകുലം അഭയകേന്ദ്രം സമീപ സമയത്ത് നിത്യചിലവുകള്‍ക്കായി ബുദ്ധിമുട്ടുന്ന സമയത്താണ് സുമനസുകളുടെ സഹായം എത്തിയത്.
ഗുരുകുലം അഭയകേന്ദ്രം ദൈനംദിന ചിലവുകള്‍ക്ക് ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ എഫ്.സി.ഐ ബോര്‍ഡ് മെമ്പര്‍ ലെനിന് മാത്യുവും അദ്ദേഹത്തിന്റെ പിഎ പ്രദീപും വിഷുവിന് അപ്രതീക്ഷിത സമ്മാനവുമായി എത്തുകയായിരുന്നു.
അരിയും പലവ്യഞ്ജന സാധനങ്ങളും പഴവര്‍ഗങ്ങളും അദ്ദേഹം അഭയകേന്ദ്ര നടത്തിപ്പുകാര്‍ക്ക് എത്തിച്ചു നല്കി.
ഗുരുകുലം അഭയകേന്ദ്രത്തില്‍ എത്തി അവസ്ഥകള്‍ നേരിട്ട് കണ്ടു മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് എഫ്.സി.ഐ ബോര്‍ഡ് മെമ്പര്‍ ലെനിന് മാത്യു പുനലൂര്‍ ന്യുസിനോട് പറഞ്ഞു.തുടര്‍ന്നും സഹായങ്ങള്‍ എത്തിക്കുന്ന കാര്യം പരിഗണിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ഗുരുകുലം അന്തേവാസികളുമായി കുശലം ചോദിച്ച് സമയം ചിലവഴിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്.
അഭയകേന്ദ്രത്തിനു വേണ്ടി പ്രസിഡന്റ് ഇടമണ്‍ റജി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി.വിഷുവിന് ലഭിച്ച അപ്രതീക്ഷിത സമ്മാനം ഏറെ സന്തോഷം നല്കുന്നു എന്ന് ഇടമണ്‍ റജി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ