ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പത്തനാപുരം വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ പിടിയാന ചെരിഞ്ഞു.പോസ്റ്റ്മാർട്ടം നാളെ.ആനയുടെ വായും ന‌ാവും അഴുകിയ നിലയിൽ.

കൊല്ലം പത്തനാപുരത്ത് വായിൽ വ്യണവുമായി പ്രാണവേദനയിൽ തീറ്റ കഴിക്കാനാകാതെ കഴിഞ്ഞ പിടിയാനയെ വനം വകുപ്പ് മയക്കു വെടി വെച്ച് ചികില്‍സ നല്‍കാന്‍ തുടങ്ങി എങ്കിലും ആന ചെരിഞ്ഞു .
പത്തനാപുരം വനത്തിനുള്ളിൽ പിടിയാന വായിൽ വൃണവുമായി ആഹാരവും വെള്ളവും കഴിക്കാനാകാതെ  അവശനിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പത്തനാപുരം റേഞ്ചിലെ അമ്പനാർ സെക്ഷനിലെ കോട്ടക്കയം വനത്തിലാണ് ചതുപ്പിനോട് ചേർന്ന് പിടിയാനായെ ഒറ്റപെട്ട് അവശയായി നാട്ടുകാർ ഇന്നലെ കണ്ടെത്തിയത്.
വായിൽ വലിയ വൃണമുണ്ടായി പൊട്ടി ചോരയും പഴുപ്പും വരുന്നുണ്ടായിരുന്നു. വേദന കാരണം തീറ്റയും വെള്ളവും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങളായി തീറ്റയില്ലാത്തതിനാൽ വളരെ അവശനിലയിരുന്നു ഉദ്ദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പിടിയാന.
സാധാരണ കാട്ടാനക്കൂട്ടം എത്തുന്ന പ്രദേശമായതിനാൽ ആദ്യ ദിവസങ്ങളിൽ ഇതിനെ കണ്ടെത്തിയവർ കാര്യമായി എടുത്തില്ല.  ആന ഇവിടം വിട്ട് പോകാത്തത് ശ്രദ്ധിച്ചപ്പോഴാണ് അവശത ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ഡെപ്യൂട്ടി റേഞ്ചർ സനിൽ, ഫോറസ്റ്റർമാരായ ശശിധരൻ, റെജി എന്നിവരെത്തി ആനയെ നിരീക്ഷിച്ച ശേഷം വെറ്റിനറി ഡോക്ടറെ എത്തിച്ച് ചികിത്സ തുടങ്ങിയിരുന്നു.
പന്നിപടക്കം കടിച്ചോ മരക്കുറ്റി കൊണ്ടോ വായിൽ വൃണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് വല്ല രോഗമാണോ എന്നും സംശയിക്കുന്നുണ്ട്. ഇന്ന് മയക്ക് വെടിവച്ച് മയക്കിയആനയുടെ ആനയുടെ വായും ന‌ാവും അഴുകിയ നിലയിൽ ആയിരുന്നു.ആനയുടെ പോസ്റ്റ്മാർട്ടം നാളെ നടക്കും.
ആനയുടെ വായിൽ വ്യണം ഉണ്ടായ സാഹചര്യത്തിൽ മൃഗവേട്ടക്കാരെ കുറിച്ചും അന്വഷണം നടക്കുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.