ദുഖവെള്ളി ദിനത്തില്‍ പുനലൂർ നഗരസഭയുടെ പ്ലാച്ചേരി വാർഡ് കൗൺസിലർ സനൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള വാർഡിലെ ചെറുപ്പക്കാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും രാവിലെ കഞ്ഞി നൽകി.
പള്ളികളിൽ വിളമ്പുന്ന തരത്തിൽ ഉള്ളത് പോലെ തേങ്ങ ഇട്ട് വേവിച്ച കഞ്ഞിയും, മാങ്ങാ ഉപ്പിൽ ഇട്ടതും, പയറും, ഇവിടെയും ഒരുക്കി നൽകി, പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആര് ഷാഹിർഷായും ഇതിൽ പങ്ക് ചേർന്നത് ഏറ്റം അനുഗ്രഹ പൂർണ്ണമായി.
വാർഡിലെ സി.എച്ച് ബോയ്സ് എന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൗൺസിലര്‍ സനലിനോടൊപ്പം ഉണ്ട്.
പുണ്യദിനമായ ദുഖവെള്ളി ദിവസത്തില്‍ ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി ചെയ്യുവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നു പ്ലാച്ചേരി വാർഡ് കൗൺസിലർ സനല്‍ കുമാര്‍ പറഞ്ഞു.
എല്ലാദിവസവും രാവിലെയും വൈകിട്ടും ആശുപത്രിയിൽ ലഘുഭക്ഷണവും ഉച്ചക്ക് ഊണും നൽകി വരുന്നു.
ഈ കൂട്ടായ്മയുടെ ജൈവ പച്ചക്കറി കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭമാണ് ഇതിന് എല്ലാത്തിനും വേണ്ടി പണം കണ്ടത്താനുള്ള ഏക മാർഗ്ഗം,
ഈ കൊറോണ കാലത്തു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ വളെരെ ആശ്വാസം ആണ് ഇത്തരം പ്രവർത്തനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ