ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയില്‍ 95 ശതമാനം പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വിജയമാണെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 18,897പേരാണ് (95 ശതമാനം) ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്.
 ഇന്നലെ (ഏപ്രില്‍ 26) 990 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ച 153 പേര്‍ ഉള്‍പ്പെടെയാണിത്. ഇന്നലെ മാത്രം 714 പേര്‍ ഒഴിവാക്കപ്പെട്ടു.  ഇന്നലെ പ്രവേശിക്കപ്പെട്ട 16 പേര്‍ ഉള്‍പ്പെടെ 35 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,369 സാമ്പിളുകളില്‍ 19 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ഒന്‍പത് പോസിറ്റീവ് കേസുകള്‍ ഉണ്ട്. അഞ്ച് പേര്‍  രോഗം ഭേദമായി  മടങ്ങി. ഫലം വന്നതില്‍ 1,328 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.