ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രികളിലെ പശ്ചാത്തല സജ്ജീകരണങ്ങള്‍ക്കുമായി എം എല്‍ എ മാരുടെ ഫണ്ടില്‍ നിന്നും 5,28,78,000 രൂപ ലഭിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡ് സജ്ജീകരണം, പി പി ഇ ട്രിപ്പിള്‍ ലെയര്‍ മാസ്ക്(എന്‍ 95), റാപ്പിഡ് ടെസ്റ്റ് കിറ്റ്, പുനലൂര്‍ മണ്ഡലത്തിലെ പി എച്ച് സി/സി എച്ച് സി കള്‍ക്കായി ഉപകരണങ്ങള്‍ എന്നിവയ്ക്കായി വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പി പി ഇ ട്രിപ്പിള്‍ ലെയര്‍ മാസ്ക്(എന്‍ 95), റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നിവയ്ക്കായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ എം എല്‍ എ ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ചു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി, വിവിധ പി എച്ച് സി/സി എച്ച് സി എന്നിവിടങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ക്കായി കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ യും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേയും വിവിധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പി അയിഷാ പോറ്റി എം എല്‍ എ യും ഓരോ കോടി രൂപ വീതം അനുവദിച്ചു.
ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്കും മറ്റ് ആതുരാലയങ്ങള്ക്കുമായി മുല്ലക്കര രത്നാകരന് എം എല്‍ എ 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കോവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്ന പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ചാത്തന്നൂര്‍ മണ്ഡലത്തിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമായി 25 ലക്ഷം രൂപ ജി എസ് ജയലാല്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ആര് രാമചന്ദ്രന് എം എല്‍ എ കരുനാഗപ്പള്ളി മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 22 ലക്ഷം രൂപ അനുവദിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സജ്ജീകരിക്കുന്നതിനായി എം മുകേഷ് എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും 62,78,000 രൂപ വിനിയോഗിക്കും. മുണ്ടയ്ക്കല്‍ അര്‍ബന്‍ പ്രൈമറി സെന്റര്‍, ഇരവിപുരം മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 75 ലക്ഷം രൂപ എം നൗഷാദ് എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും ചെലവഴിക്കും.
(പി.ആര്.കെ. നമ്പര്‍. 1151/2020)
കോവിഡ് 19
എ എ വൈ കിറ്റ് വിതരണം ജില്ലയില്‍ സമ്പൂര്‍ണ്ണം
എ എ വൈ വിഭാഗങ്ങള്‍ക്ക് തുടങ്ങിവെച്ച 17 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യ അതിജീവന കിറ്റുകളുടെ വിതരണം ജില്ലയില്‍ സമ്പൂര്‍ണ്ണം. ജില്ലയില്‍ ആകെയുള്ള 48,484 എ എ വൈ കാര്‍ഡ് ഉടമകളും സൗജന്യ അതിജീവന കിറ്റ് കൈപ്പറ്റി. ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച സൗജന്യ അരി വിതരണം ജില്ലയില്‍ 97.63 ശതമാനം പൂര്‍ത്തീകരിച്ചു. ആകെയുള്ള 7,44,922 കുടുംബങ്ങളില്‍ 7,27,273 കുടുംബങ്ങള്‍ സൗജന്യ അരി കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 1,96,804 കുടുംബങ്ങള്‍ ഇതുവരെ റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
പി എം ജി കെ വൈ പദ്ധതി പ്രകാരം എ എ വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഏപ്രില്‍ മാസത്തെ സൗജന്യ അരി വിതരണം നാളെ(ഏപ്രില്‍ 20) മുതല്‍ അരംഭിക്കും. ഈ പദ്ധതി പ്രകാരം എ എ വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക്) ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരി ലഭിക്കും. ഏപ്രില്‍ 30 വരെയാണ് ഇതിന്റെ വിതരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അതിജീവന കിറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക്(പിങ്ക് കാര്‍ഡ്) ഏപ്രില്‍ 22 മുതല്‍ വിതരണം ചെയ്തു തുടങ്ങും. എ എ വൈ വിഭാഗക്കാര്‍ പി എം ജി കെ വൈ സ്കീം പ്രകാരമുള്ള സൗജന്യ അരി ഏപ്രില്‍ 20, 21 തീയതികളില്‍ തന്നെ കൈപ്പറ്റണം. ഏപ്രില്‍ 22 മുതല്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക്(പിങ്ക് കാര്‍ഡ്) കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള സൗജന്യ അരിയും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ അതിജീവന കിറ്റും വാങ്ങാം.
ഇതിന്റെ വിതരണത്തിന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 22 ന് 1 എന്ന അക്കത്തില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ള ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തും. ഏപ്രില്‍ 23 ന് 2 ല്‍ അവസാനിക്കുന്നതും, ഏപ്രില്‍ 24 ന് 3 ല്‍ അവസാനിക്കുന്നത്, ഏപ്രില്‍ 25 ന് 4 ല്‍ അവസാനിക്കുന്നത്, ഏപ്രില്‍ 26 ന് 5 ല്‍ അവസാനിക്കുന്നത്, ഏപ്രില്‍ 27 ന് 6 ല്‍ അവസാനിക്കുന്നത്, ഏപ്രില്‍ 28 ന് 7 ല്‍ അവസാനിക്കുന്നത്, ഏപ്രില്‍ 29 ന് 8 ല്‍ അവസാനിക്കുന്നത്, ഏപ്രില്‍ 30 ന് 9,0 അക്കങ്ങളില്‍ അവസാനിക്കുന്നത് എന്ന ക്രമത്തില്‍ അരിയും കിറ്റും വിതരണം ചെയ്യുന്നതാണ്.
സ്വന്തം റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡ് ഉടമകള്‍ക്ക് അതത് റേഷന്‍ കടകളില്‍ നിന്ന് ലോക്ക് ഡൗണിനെ തുടര്‍ന്ന് വാങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പൂരിപ്പിച്ച് ഏപ്രില്‍ 21 നകം വാങ്ങാന്‍ ഉദ്ദേശിക്കുന്ന റേഷന്‍ കടയില്‍ ഏല്‍പ്പിക്കേണ്ടതാണ്. ഗുണഭോക്താക്കള്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു റേഷന്‍ കടകളില്‍ നിന്ന് ഇവ കൈപ്പറ്റുവാന്‍ ശ്രദ്ധിക്കണം. ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കുന്നതല്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ