സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തുവരുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളമടക്കമുള്ള അവകാശങ്ങൾ നിഷേധിക്കു ന്ന മാനേജ്മെന്റുകൾക്കെതിരെ കർശന നടപടി വേണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയുടെ മറവിൽ നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടേയും ശമ്പളം ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന സംഭവങ്ങൾ ഇതിനകം തന്നെ നിരവധി ആശുപത്രികളിൽ ഉണ്ടായിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് ശമ്പളം നിഷേധിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുതെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സംഘടിതമായി ജീവനക്കാരെ അവഗണിക്കുന്നത്.പി.എഫ്, ഇ എസ് ഐ അടക്കമുള്ള വിഹിതം പിടിച്ചതിനു ശേഷം ചെറിയ തുകയാണ് ആശുപത്രി ജീവനക്കാരുടെ കൈകളിലേക്ക് എത്തുന്നത്.ഇതിൽ നിന്നും ശമ്പള ഇനത്തിൽ വെട്ടിക്കുറക്കുന്ന ത് അവരുടെ ജീവിതം പ്രതിസന്ധിയിലാക്കും. ജോലി ചെയ്യുന്നവർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലും വീഴ്ചയുണ്ട്' ഈ പ്രശ്നത്തി സർക്കാർ ഇടപെടണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ