ജില്ലാ
ആസൂത്രണ സമിതി യോഗത്തില്‍ 2020-21 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി.
84 തദ്ദേശ സ്ഥാപനങ്ങളുടെ 8,488 പദ്ധതികള്‍ അംഗീകരിച്ചു. 988 പദ്ധതികള്‍
ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി അയച്ചതില്‍ 91 എണ്ണത്തിന്റെ പരിശോധന
പൂര്‍ത്തിയാക്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട
പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്കി.
കുന്നത്തൂര്‍
ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
നല്കിയിട്ടുള്ളതിനാല് പദ്ധതി അംഗീകാരം മാറ്റിവച്ചു. ഉദ്യോഗതല പരിശോധന
ആവശ്യമില്ലാത്ത പദ്ധതികള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 30 നകം
നിര്‍വഹണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
തദ്ദേശ
സ്ഥാപനങ്ങള്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍
നിര്‍ദേശിച്ചിട്ടുള്ള 12 ഇന പരിപാടികള്‍ ഉള്‍പ്പെട്ട പ്രൊജക് ടുകള്‍
എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ജില്ലാ
ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ സി രാധാമണി, ജില്ലാ കലക് ടര്‍ ബി അബ് ദുല്‍
നാസര്‍, സര്‍ക്കാര്‍ പ്രതിനിധി എം വിശ്വനാഥന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി
ഷാജി, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍
എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ