കൊല്ലം കടയ്ക്കൽ ആറ്റു പുറത്തുനിന്ന് ചാരയവാറ്റ് സംഘത്തെ കടയ്ക്കൽ സിഐ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്ന് വൈകിട്ട് ആറു മണിയോടുകൂടി ആറ്റുപുറം അടയ്ക്ക ക്കോണത്ത് ഒരു ഒഴിഞ്ഞ വീട്ടിൽ ചാരയവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘമെത്തി. വാറ്റ് സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു.
രണ്ടുപേർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു 56 വയസ്സുള്ള അജയദത്ത് 45 വയസ്സുള്ള ശ്യാംരാജ്.എന്നിവരാണ് അറസ്റ്റിലായത്. കടക്കൽ സി ഐയുടെ നേതൃത്വത്തിൽ എസ് എെ സജു ,ക്രം എസ്എെ സജീർ എന്നിവർ വീടുവളഞ്ഞാണ് ഇവരേ അറസ്റ്റ് ചെയ്തത്.
വാറ്റാൻ ഉപയോഗിച്ച് വാറ്റുപകരണങ്ങളും വാറ്റിയെടുത്ത മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഓടിപ്പോയ രണ്ടുപേർക്കുമായി പോലീസ് അന്വേഷണം ഊർജിതമാക്കി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ