*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കടയ്ക്കലിൽ ഫയർ ഫോഴ്സ് ജീവനക്കാരനെ കടയ്ക്കൽ സിഐ ക്രൂരമായി മർദ്ദിച്ചു .

കൊല്ലം കടയ്ക്കലിൽ ഫയർ ഫോഴ്സ് ജീവനക്കാരനെ കടയ്ക്കൽ സിഐ ക്രൂരമായി മർദ്ദിച്ചു . കടക്കൽ ഫയർ സ്റ്റേഷനിലെ ബീറ്റ് ഓഫീസർ നിഷാലിനെയാണ് മെന്റെലി ചലഞ്ചിടായ ഒരു രോഗിക്ക് അത്യാവശ്യം മരുന്നിന്റെ കുറിപ്പ്‌ വാങ്ങാന്‍ പോയപ്പോള്‍ കടയ്ക്കൽ സിഐ രാജേഷ് മർദ്ദിച്ചത്.
സംഭവം നിഷാൽ പറയുന്നത് ഇതാണ്. കടക്കൽ ഫയർസ്റ്റേഷന്റെ  കീഴിൽ ബീറ്റ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ആളാണ് നിഷാൽ കുമ്മിൾ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയാണ് നിഷാൽ വഹിക്കുന്നത്.
ഇന്ന് രാവിലെ സ്റ്റേഷൻ ഓഫീസർക്ക് കുമ്മളിൽ നിന്നും ഒരു ഫോൺ എത്തി  മെന്റെലി ചലഞ്ചിടായ ഒരു രോഗിക്ക് അത്യാവശ്യം മരുന്ന് എത്തിക്കണമെന്ന് ആവശ്യമാണ് ഫോണിലൂടെ അറിയിച്ചത് .
ഇതനുസരിച്ച് സ്റ്റേഷൻ ഓഫീസർ നിഷാലിനോട്  മരുന്നിന്റെ കുറിപ്പടി വാങ്ങുന്നതിനായി  പോകാൻ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നിഷാൽ ബൈക്കിൽ കുമ്മിളിലേക്ക് പുറപ്പെട്ടു. കുമ്മിൾ ജംഗ്ഷനു സമീപം ഫോൺ ചെയ്ത് രോഗിയുടെ അമ്മാവൻ നിൽക്കുന്നത് കണ്ട്.
ബൈക്ക് സൈഡിലേക്ക് ഒതുക്കി പെട്ടെന്ന് അതുവഴി വന്ന സിഐ വാഹനം ചവിട്ടി നിർത്തുകയും ചാടി ഇറങ്ങി ചൂരൽ കൊണ്ട് നിഷാലിനെ മർദിക്കുകയുമായിരുന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആണെന്ന് താൻ വന്നത് എന്തിനാണെന്ന്  അറിയിച്ചിട്ടും നിഷാലിനെ വീണ്ടും സിഐ രാജേഷ് മർദ്ദിച്ചു. തനിക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് വെച്ചാൽ ചെയ്യാനാണ് നിഷലിനോട് സർക്കിൾ രാജേഷ് പറഞ്ഞത്.
തുടർന്ന് നിഷാൽ തിരിച്ച് ഫയർഫോഴ്സ് ഓഫീസിൽ എത്തുകയും സ്റ്റേഷൻ ഓഫീസറോട് വിവരം പറയുകയും, കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു,
ഇയാൾ റൂറൽ എസ്പിക്ക് പരാതി നൽകും. 2018 ൽ ഫയർഫോഴ്സിൽ സ്തുത്യർഹമായ സേവനം നടത്തിയതിന്  മുഖ്യമന്ത്രി പിണറായി വിജയൻ നിഷാലിനെ ആദരിച്ചിരുന്നു.
ഫയർഫോഴ്സിൽ നിന്നും അവധി എടുത്ത് നിൽക്കുമ്പോഴും ജീവൻരക്ഷ പ്രവർത്തനങ്ങൾ നടത്തിയതിന് പ്രസിഡണ്ടിന്റെ ജീവൻരക്ഷാ പദകത്തിന് ഇദ്ദേഹത്തെ ശുപാർശ ചെയ്തിട്ടുണ്ട്.  കഴുത്തിൽ ഉണ്ടായ ഗുരുതര അസുഖത്തെ തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് വീണ്ടും  ജോലിയിൽ പ്രവേശിച്ചത് ഈ അടുത്തിടയാണ്.
ഇദ്ദേഹത്തിന് അധികം സംസാരിക്കാൻ ഇപ്പോഴും കഴിയില്ല .ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആണെന്ന് അറിയിച്ചിട്ട് പോലും സി ഐ രാജേഷ് ഇയാളെ ക്രൂരമായി മർദ്ദിച്ച നടപടിയിൽ പ്രതിഷേധം വ്യാപകമാകുകയാണ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.