ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടക്കല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കടക്കല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ചിതറ കിഴക്കുംഭാഗം തലവരമ്പ് സ്വദേശി 45 വയസ്സുള്ള സിറാജ് ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസം വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.
പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കടയ്ക്കൽ  താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ പ്രവേശിപ്പിച്ചു.  താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നതു തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിച്ചു .ചൈൽഡ് ലൈൻ കടയ്ക്കൽ  പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.മാസങ്ങളായി പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു.
ഇയാൾ താമസിക്കുന്ന വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും മറ്റും വെച്ച് കുട്ടിയെ ഇയാൾ നിരന്തരം  ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസിനോട് ഇയാൾ പറഞ്ഞു. കുട്ടി പിന്നോക്ക സമുദായത്തിൽ പെട്ട ആളാണ്.കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ  ഇയാളുടെ പേരിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.