ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാധ്യമ പ്രവർത്തകൻ ഷാനവാസ്‌ കടയ്ക്കലിനെ ആക്രമിച്ചു കൊല്ലാൻ ശ്രമം വ്യാപക പ്രതിഷേധം

എഷ്യനെറ്റ് നൂസിലെ  പ്രാദേശിക മാധ്യമ പ്രവർത്തകനും. കലിക ന്യൂസ് ഡയറക്ടറും  ആയ ഷാനവാസ് കടയ്ക്കലിനെ  ആക്രമിച്ചു.
തലവരമ്പു സ്വദേശി അനീഷ് തലവരമ്പു ജംഗ്ഷനിൽ വച്ചാണ് ഷാനവാസിനെ മർദ്ദിച്ചത് .മാർദ്ദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷാനവാസ്‌ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
തീവെപ്പ് കേസുകൾ  ഉൾപ്പെടെ അടിപിടി  കേസുകളിലെ പ്രതിയാണ് തലവരമ്പു സ്വദേശി അനീഷ് .
ലോക്ഡൗണു മായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കർശന നിയന്ത്രണം  വന്നതിനെ തുടർന്ന്  ആളുകള്‍ വീട്ടിനുള്ളിൽ ഒതുങ്ങിയപ്പോൾ .
അനീഷിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം നടക്കുന്നത്. വട്ടമുറ്റം വാർഡിലെ ചാവർനട അപ്പുപ്പൻകാവിനു സമീപമുള്ള റോഡിൽ നിരന്തരം ചീട്ടുകളിയും അസഭ്യം പറച്ചിലും പൊതുജനങ്ങൾക്ക് ശല്യം അയി നാട്ടുകാർ പോലീസിൽ അറിയിച്ചു.
പോലീസെത്തി ചീട്ടുകളി സംഘത്തെ ഓടിച്ചു വിടുകയും അവിടെയുണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റുകയും ചെയ്തു.
പിറ്റേ ദിവസം ഇവർ തൊട്ടടുത്തുള്ള വയലിൽ ചീട്ടുകളി ആരംഭിച്ചു. കടയ്ക്കൽ പോലീസ് എത്തി ഇവിടെ നിന്നും ഇവരെ തുരത്തി .ഈ സംഭവം എല്ലാം പോലീസിനെ ശ്രദ്ധയിൽപെടുത്തിയത് ഷാനവാസ് കടക്കൽ ആണന്ന് ആരോപിച്ച് ഷാനവാസിനെതിരെ ഇവർ ഭീഷണി മുഴക്കിയിരുന്നു കുറച്ച് ദിവസം മുമ്പ് സംഘത്തിലെ ഒരാളെ ചാരായവുമായി തലവരമ്പു ജംഗ്ഷനിൽ വച്ച് നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചിരുന്നു.
പോലീസ് വാഹനത്തിൽ ഇരുന്നുകൊണ്ട് വാർത്തയെടുക്കാൻ എത്തിയ ഷാനവാസിനെതിരെ അശോകൻ എന്ന പ്രതി ഭീഷണി മുഴകിയിരുന്നു. നിന്നെ എടുക്കുമെന്നും ഇവിടെ പിള്ളർ എടുക്കാനു ള്ള തയ്യാറെടുപ്പിലാണ് എന്നും പോലീസ് കേൾക്കെ പറഞ്ഞിരുന്നു .
അത് കഴിഞ്ഞു ഒരാഴ്ച ആകുമ്പോഴാണ് തലവരമ്പു ജംഗ്ഷനിൽ വച്ച് ഈ സംഘത്തിലെ പ്രധാനിയായ അനീഷ്  ഷാനവാസിനെ ആക്രമിച്ചത്.നീ പോലീസ് പട്ടിയാണോ എന്ന് ചോദിച്ചാണ് ബോൾട്ടു കൊണ്ടു തലക്കടിച്ചത്.  ഇയാൾ പ്രദേശത്ത് നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണ്.
ആക്രമണത്തിന് ശേഷം സിപിഎം ഇത് രാഷ്ട്രീയവൽക്കരിക്കാൻ ആയി രംഗത്തെത്തിയിട്ടുണ്ട്.  ആർഎസ്എസുകാരനായി അറിയപ്പെടുന്ന ഇയാൾ പ്രദേശത്തെ ഡിവൈഎഫ്ഐയുടെ ബ്രാഞ്ച് സെക്രട്ടറി എന്നാണ്.ചിതറയിലെ ഒരു വിഭാഗം പറയുന്നത്.
കോൺഗ്രസുകാർ ഡിവൈഎഫ്ഐ കാരനെ മർദ്ദിച്ചു എന്ന ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത് . ഷാനവാസിനെ മർദ്ദിച്ചതിന് ശേഷം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്  പ്രതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.  മാധ്യമപ്രവർത്തകനായ ഷാനവാസിനെ എതിരെ കൂടി കേസെടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഉള്ള ശ്രമമാണ്  ചിതറയിലെ സിപിഎം ചെയ്യുന്നത്.
സിപിഎം  കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ ചിതറ സ്വദേശിയാണ് ഇതിന് പിന്നിലുള്ള ചരടുവലികൾ  നടത്തുന്നത് എന്നാണ് ആരോപണം ഉയരുന്നത്. നിരന്തരം പ്രദേശത്ത് ഗുണ്ടാവിളയാട്ടം നടത്തുന്ന സംഘത്തിനെതിരെ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.
പല പരാതികളും കേസെടുക്കാതെ  രാഷ്ട്രീയ സ്വാധീനത്തിൽ ഒത്തുതീർപ്പാക്കുന്നത് ഇവിടെ നിത്യസംഭവമായി മാറുന്നു. മാധ്യമപ്രവർത്തകനും, കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റി വൈസ് പ്രസിഡൻറ്, ഏഷ്യാനെറ്റ് ന്യൂസ് പ്രാദേശിക ലേഖകൻ,കലികന്യൂസ് ഡയറക്ടർ , ലൈവ് ചാനലിലെ റിപ്പോർട്ടർ, തുടങ്ങി വർഷങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് നിൽക്കുന്ന ഷാനവാസനെ  വ്യാജ മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ പോസ്റ്റുകൾ പാർട്ടി ഗ്രൂപ്പുകളിൽ വ്യാപകമായി പരക്കുന്നു.
ഇതിനു പിന്നിലും ഈ അനീഷും സംഘവുമാണ്.  ഇതിനെതിരെയും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ.
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി സംഭവത്തിൽ ഇടപെട്ട പ്രതിക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.