ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടയ്ക്കലിൽ വൻ വാഹന മോഷണ സംഘത്തിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു.

കൊല്ലം കടയ്ക്കലിൽ വൻ വാഹന മോഷണ സംഘത്തിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു.
ഈ സംഘത്തിലെ പ്രധാനിയായ കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി ഇരുപത്തിനാല് വയസുളള  റാഫി സംഘത്തിലെ പ്രധാനിയാണ്.
പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരും ഈ കേസിൽ പ്രതികളാണ്.  കടയ്ക്കൽ പോലീസ് റാഫിയെ അറസ്റ്റ് ചെയ്തു  പ്രായപൂർത്തിയാകാത്ത കുട്ടികളെ ജ്വുവനല്‍ കോടതിയിൽ ഹാജരാക്കി.
കുട്ടികളെ   ഉപയോഗിച്ച് നിരന്തരം ബൈക്ക് മോഷണം നടത്തുന്ന സംഘം ഇവിടെ സജീവമാണ് കൊല്ലം ഈസ്റ്റ് വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി ഈ സംഘത്തിന് നിരവധി കേസുകൾ ഉണ്ട് .
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് വാഹനം മോഷണം നടത്തിയ സംഘവും ഇതു തന്നെയാണ്. എറണാകുളത്തും സമാനമായ സംഭവത്തിൽ പ്രതികളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ചിതറ കൊച്ചാലുംമൂട് സ്വദേശിയായ ശ്യാമിൻറെ ബൈക്ക് കഴിഞ്ഞ 15 ആം തീയതി രാത്രിയാണ് വീട്ടിൽ നിന്നു നഷ്ടമാകുന്നത്.
പതിനാറാം തീയതി കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷിച്ചു വരവെയാണ് ബൈക്ക് കുളത്തൂപ്പുഴ റാഫിയുടെ വീട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയും. പോലീസ് റാഫിയുടെ വീട്ടിൽ നിന്നും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് റാഫിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലും റാഫിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ട് ഇയാൾ സ്ഥിരം കുറ്റവാളിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രായത്തിൽ ദുരൂഹതയുള്ളതായി സംശയം ഉണ്ട്.
ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്ന സംശയം പോലീസിനുണ്ട്. ഇതും പോലീസ് അന്വേഷിച്ചു വരികയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.