കൊല്ലം കരവാളൂരിൽ കൊറോണകാലത്ത് മാസ്കും കയ്യുറയും ധരിക്കാതെ കച്ചവടക്കാരും കുടിവെള്ള വിതരണക്കാരും
പൊതു ഇടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഗ്രാമീണ മേഖലയിൽ കച്ചവടക്കാരും കുടിവെള്ള വിതരണക്കാരുടെയും നടപടി.
കരവാളൂരിൽ പ്രദേശവാസികളുടെയും പൊതുപ്രവർത്തകന്റെയും പരാതിയിൽ എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ കച്ചവടക്കാരെയും കുടിവെള്ള വിതരണക്കാരെയും പരിശോധിച്ചു.
ഇന്ന് രാവിലെയാണ് പരാതിക്ക് ആധാരമായ സംഭവം കഴിഞ്ഞ കുറേ ദിവസങ്ങളായി പച്ചക്കറികളും പഴവർഗങ്ങളുമായി എത്തുന്ന കച്ചവടക്കാരും,കുടിവെള്ള വിതരണക്കാരും സർക്കാറിന്റെയോ ആരോഗ്യ വകുപ്പിന്റെയോ നിർദേശങ്ങൾ പാലിക്കാതെ കച്ചവടം നടത്തിയവരെയും,കുടിവെള്ള വിതരണക്കാരും മാസ്കും കയ്യുറയും ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ പൊതുപ്രവർത്തകൻ ചോദ്യം ചെയ്യുകയും ചൂട് ആയതിനാൽ ആണ് മാസ്കും കയ്യുറയും ധരിക്കാത്തത് എന്നുള്ള കച്ചവടക്കാരന്റെ മറുപടിയെ തുടർന്ന് ആണ് ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചത്.
പരാതിയെ തുടർന്ന് അവിടെ എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ പരിശോധനയിൽ പരാതിയിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തി. താക്കീത് നൽകി വിട്ടയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ