ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോക്ക് ഡൗണില്‍ ദുരിതത്തിലായ കുടുംബത്തിന് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ


ലോക്ക് ഡൗണില്‍ ദുരിതത്തിലായ കുടുംബത്തിന് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ
വാഹനാപകടത്തില്‍ പരിക്കേറ്റ്  ചികിത്സയില്‍ കഴിയുന്ന ആഞ്ഞിലിമൂട്ടില്‍  മോജോ തോമസിന്റെ കുടുംബത്തിന് ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും  എത്തിച്ചുനല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ.  അപകടത്തെ തുടര്‍ന്ന് വലതു കാലിന് പരിക്കേറ്റ് നാല് സര്‍ജറി കഴിഞ്ഞ ഇദ്ദേഹത്തിന്റെ കാലിന്റെ അകത്തും പുറത്തും കമ്പിയിട്ടിരിക്കുകയാണ്. ബാന്‍ഡ് ട്രൂപ്പ് അംഗമായിരുന്ന ഇദ്ദേഹത്തിന് അപകടത്തോടെ ജോലിക്ക്  പോകാന്‍ കഴിയാതെയായി. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന  കുടുംബത്തിന് വരുമാനമാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഈ കുടുംബം കഴിയുന്നത്. ലോക്ക് ഡൗണ്‍ കാലമായതോടെ ആര്‍ക്കും ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയാതെയായി.  ഇവരുടെ  ബുദ്ധിമുട്ട് അറിഞ്ഞ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ  ടൗണ്‍ വാര്‍ഡ് അംഗം എസ് ദിലീപ് കുമാര്‍, ജോണി, സ്റ്റീഫന്‍ തുടങ്ങിയവരോടൊപ്പം നേരിട്ടെത്തി  ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും നല്‍കുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.