ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിയന്ത്രണങ്ങളില്‍ ഇളവ്:ഹാര്‍ബറുകള്‍ സജീവമാകുന്നു


കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍  ഭാഗികമായി നിയന്ത്രണങ്ങള്‍ നീങ്ങി യതോടെ ജില്ലയിലെ ഹാര്‍ബറുകള്‍ സജീവമായി. നീണ്ടകര, ശക്തി കുളങ്ങര ഹാര്‍ബറുകള്‍ ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യദിനത്തില്‍ നെയ്മീന്‍, മുരല്‍, കാരല്‍, കൊഴുചാള, കഴന്തല്‍, കരിക്കാടി, ഞണ്ട്, നാരല്‍ എന്നിവയാണ് ലഭിച്ചത്.  നീണ്ടകര ഹാര്‍ബറില്‍ വള്ളങ്ങള്‍ മാത്രം അടുക്കുവാനായിരുന്നു നിര്‍ദേശം. രജിസ്റ്റര്‍ ചെയ്ത 14 വള്ളങ്ങളിലായി നീണ്ടകര ഹാര്‍ബറില്‍  7000 കിലോ ചരക്കിറക്കി.
ശക്തികളങ്ങരയില്‍ നിന്നും 68 ബോട്ട് രജിസ്റ്റര്‍ ചെയ്തതില്‍ 60 ബോട്ടുകള്‍ പണി കഴിഞ്ഞ് വരുകയും മത്സ്യം ഇറക്കുകയും ചെയ്തു. 5,000 കിലോ ചരക്കാണ് ശക്തികുളങ്ങരയില്‍ ഇറക്കിയത്. അഴീക്കല്‍ ഹാര്‍ബറില്‍ മൂന്ന് ബോട്ടുകള്‍ മത്സ്യവുമായി എത്തി.
 മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങള്‍ തൊഴിലാളികളുടെ വിവരം ഉള്‍പ്പെടെ ഫിഷറീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അല്ലാത്തവരെ ഹാര്‍ബറില്‍ മല്‍സ്യം ഇറക്കാന്‍ അനുവദിക്കില്ല എന്നും നിര്‍ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ഹാര്‍ബറിലും ലേലം ഒഴിവാക്കിയാണ് കച്ചവടം നടത്തിയത്. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയിലാണ് മത്സ്യവിപണനം നടക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.