ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 ആരോഗ്യ മേഖലയില്‍ എം എല്‍ എ മാരുടെ ഫണ്ടില്‍ നിന്നും 5.28 കോടി രൂപ

ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രികളിലെ പശ്ചാത്തല സജ്ജീകരണങ്ങള്‍ക്കുമായി എം എല്‍ എ മാരുടെ ഫണ്ടില്‍ നിന്നും 5,28,78,000 രൂപ ലഭിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരണം, പി പി ഇ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്(എന്‍ 95), റാപ്പിഡ് ടെസ്റ്റ് കിറ്റ്, പുനലൂര്‍ മണ്ഡലത്തിലെ പി എച്ച് സി/സി എച്ച് സി കള്‍ക്കായി ഉപകരണങ്ങള്‍ എന്നിവയ്ക്കായി വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പി പി ഇ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്(എന്‍ 95), റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നിവയ്ക്കായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ എം എല്‍ എ ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ചു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി, വിവിധ പി എച്ച് സി/സി എച്ച് സി എന്നിവിടങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ക്കായി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേയും വിവിധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പി അയിഷാ പോറ്റി എം എല്‍ എ യും ഓരോ കോടി രൂപ വീതം അനുവദിച്ചു.
ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്കും മറ്റ് ആതുരാലയങ്ങള്‍ക്കുമായി മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കോവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്ന പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ചാത്തന്നൂര്‍ മണ്ഡലത്തിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമായി 25 ലക്ഷം രൂപ ജി എസ് ജയലാല്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ രാമചന്ദ്രന്‍ എം എല്‍ എ കരുനാഗപ്പള്ളി മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 22 ലക്ഷം രൂപ അനുവദിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സജ്ജീകരിക്കുന്നതിനായി എം മുകേഷ് എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും 62,78,000 രൂപ വിനിയോഗിക്കും. മുണ്ടയ്ക്കല്‍ അര്‍ബന്‍ പ്രൈമറി സെന്റര്‍, ഇരവിപുരം മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 75 ലക്ഷം രൂപ എം നൗഷാദ് എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും ചെലവഴിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.