ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്ലം റൂറല്‍ പോലീസ്


ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്ലം റൂറല്‍ പോലീസ്
കൊട്ടാരക്കര: കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ച ഇടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും തൊഴില്‍ ഇടങ്ങളില്‍ 5-ല്‍ കൂടുതല്‍ ആളുകള്‍ ഇടപഴകുന്നതും നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ പുനലൂര്‍ നഗരസഭ, കുളത്തൂപ്പുഴ നിലമേല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ ഇളവുകളും അനുവദിക്കുകയില്ല. പോലീസ് ആരോഗ്യം, റവന്യൂ തുടങ്ങി പ്രവര്‍ത്തന അനുമതിയുളള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും മറ്റിതര സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ഹോട്ട് സ്പോട്ടുകളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുളളതും വനാതിര്‍ത്തിയിലുളള ഇടറോഡുകളും കാട്ടുപാതകളും അടച്ച് കര്‍ശന പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹ്യ അകലം പാലിച്ച് വ്യക്തി ശുചിത്വം പുലര്‍ത്തി ഇടപാടുകള്‍ നടത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ വ്യാപാരികള്‍ക്കും നല്‍കി. എല്ലാ പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. കൂടാതെ വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ കൂടുന്നത് കര്‍ശനമായി നിയന്ത്രിക്കും. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള ശിക്ഷണ നടപടികള്‍ സ്വീകരിക്കും.
നിയന്ത്രണങ്ങള്‍ ലംഘിച്ച് രോഗവ്യാപനം നടത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഹോട്ട് സ്പോട്ടുകളിലും ഇളവുലഭിച്ച ഇടങ്ങളിലും അനാവശ്യ വാഹനയാത്രകള്‍ അനുവദിക്കുകയില്ല. സത്യവാങ്മൂലമോ നിയമാനുസൃത പാസോ, ഐ.ഡി കാര്‍ഡോ ഉപയോഗിച്ച് മാത്രമേ വാഹനയാത്രകള്‍ അനുവദിക്കുകയുളളൂ.
കൊല്ലം റൂറല്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 156 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 157 പേരെ അറസ്റ്റ് ചെയ്തു. 151 വാഹനങ്ങള്‍ പിടിച്ചെടുത്തതായും, ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായും ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.