ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആള്‍മാറാട്ടം നടത്തി തമിഴ്നാട്ടില്‍ നിന്ന് ചരക്ക് വാഹനത്തില്‍ വന്നയാള്‍ ചെക്കിംഗിൽ കുടുങ്ങി-ക്വാറന്‍റൈനിലായി.


ആള്‍മാറാട്ടം നടത്തി തമിഴ്നാട്ടില്‍ നിന്ന് ചരക്ക് വാഹനത്തില്‍ വന്നയാള്‍ ചെക്കിംഗിൽ കുടുങ്ങി-ക്വാറന്‍റൈനിലായി. 
കൊല്ലം കൊട്ടാരക്കരയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്നാട്ടില്‍ നിന്ന് ചരക്ക് വാഹനത്തില്‍ വന്നയാള്‍ കൊല്ലം റൂറല്‍ പോലീസിന്‍റെ കോവിഡ് കെയര്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ചെക്കിംഗിൽ കുടുങ്ങി-ക്വാറന്‍റൈനിലായി.
വാഴക്കുലയുമായി എത്തിയ വണ്ടിയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്നാട് സ്വദേശിയെ കൊട്ടാരക്കരയില്‍ പാര്‍പ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്കെതിരെ കേസെടുത്തു. കൊട്ടാരക്കര റെയില്‍വെസ്റ്റേഷന് സമീപം സീനത്ത് ബനാന എന്ന സ്ഥാപനത്തിലേക്ക് വാഴക്കുലയുമായി എത്തിയ വാഹനത്തില്‍ വന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ പാട്ട്പുതിയവേല്‍ മകന്‍ പുതിയരാജിനെയാണ് കൊട്ടാരക്കരയില്‍ വ്യാപാരസ്ഥാപനത്തില്‍ ഇറക്കിയശേഷം പകരം ആവണിശ്വരം പാലവിള പുത്തന്‍ വീട്ടില്‍ ശ്യാമുവേല്‍ മകന്‍ പൊന്നൂസ് എന്നയാളെ ശാസ്താംകോട്ടയക്ക് അയച്ചപ്പോള്‍ ശൂരനാട് പോലീസ് ചക്കുവള്ളിയില്‍ നടത്തിയ പരിശോധനയിൽ ആള്‍മാറാട്ടം പിടിക്കപ്പെടുകയായിരുന്നു. എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ.പ്രവീണ്‍, എ.എസ്.ഐ. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ശൂരനാട് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന പൊന്നൂസ്, മുരുകന്‍ ഭാഗ്യരാജ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, രണ്ട് പേരേയും ഓച്ചിറ പ്രാഥമികാരോഗ്യത്തിന്‍റെ പരിധിയില്‍ ക്വാറന്‍റൈനിലാക്കുകയും ചെയ്തു. കൊട്ടാരക്കര സ്വദേശിയായ വാഴക്കുലവ്യാപാരിയായ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിയായ നസീബ് മന്‍സിലില്‍ നാസറുള്ള മകൻ നസീബിനെതിരെ കൊട്ടാരക്കര പോലീസും കേസ് രജിസ്റ്റർ ചെയ്തു. തമിഴ്നാട് സ്വദേശിയെ ക്വാറന്‍റൈനില്‍ ആക്കുകയും ചെയ്തു.
കൊല്ലം റൂറല്‍ പോലീസിന്‍റെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതുമായുള്ള എല്ലാ വാഹനങ്ങളുടേയും വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടേയും ഫോട്ടോ സഹിതം കോവിഡ് കെയര്‍ എന്ന ആപ്പില്‍ രേഖപ്പെടുത്തും. ജില്ലയിക്കുള്ളില്‍ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളും പുറത്ത് പോകുന്ന എല്ലാ വാഹനങ്ങളും റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് സൈബര്‍ സെല്ലില്‍ ആരംഭിച്ചിരിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ ചെയ്ത് വരുന്നു. നിശ്ചയിച്ച സമയത്തിനുള്ളില്‍ അതിര്‍ത്തി വിട്ട് പോയില്ലെങ്കില്‍ ടി വാഹനത്തിന്‍റെ ഡീറ്റെയില്‍സ് വാഹനം നില്‍ക്കുന്ന സ്ഥലത്തെ എസ്.എച്ച്.ഒ യ്ക്കും, പഞ്ചായത്ത് സെക്രട്ടറിക്കും, കണ്‍ട്രോള്‍ റൂമിലും എസ്.എം.എസ് മുഖാന്തിരം അറിയിപ്പ് ലഭിക്കുകയും ചെയ്യും. കോവിഡ് കെയര്‍ എന്ന ആപ്ലിക്കേഷന്‍ കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തിലാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലയുടെ എല്ലാ അതിര്‍ത്തികളിലും ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി വരികയാണെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.