*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോവിഡ് 19 പ്രളയത്തിന് സഹായം നല്‍കിയ കരങ്ങള്‍ ദുരിതാശ്വാസവുമായെത്തി


പ്രളയകാലത്ത് രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളി സൈന്യത്തിന്റെ പ്രതിനിധി ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തി. കൊല്ലത്ത് നിന്നും ആറന്മുളയിലേക്ക് സഹായത്തിന് വള്ളവുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളി സംഘത്തിന്റെ നായകന്‍ മൂതാക്കര സ്‌നേഹ നഗര്‍ ചെറുവീട്ടിലെ എം ജോസഫ് ആണ് 50,000 രൂപയുടെ ചെക്ക് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തന്നാലാവുന്നത് നല്‍കാനായതിന്റെ ചാരിഥാര്‍ഥ്യമുണ്ടെന്ന് ജോസഫ് പറഞ്ഞു. പ്രളയത്തില്‍ ആദ്യ ദൗത്യവുമായി ആറന്മുളയില്‍ പൊലീസ് സ്റ്റേഷന് മുകളില്‍ അകപ്പെട്ട എട്ടു പൊലീസുകാരെ രക്ഷപ്പെടുത്തിയ രംഗം ഇന്നും ജോസഫിന്റെ മനസിലുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.