ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 സെന്റിനല്‍ സര്‍വൈലന്‍സ് ടീം റാന്‍ഡം പരിശോധന തുടങ്ങി


കോവിഡ് സമൂഹവ്യാപനം കണ്ടെത്തുന്നതിനും തടയുന്നതിനുമായി രൂപീകരിച്ച സെന്റിനല്‍ സര്‍വൈലന്‍സ് ടീം ഇന്നലെ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി.  കൊല്ലം ജില്ലാ ആശുപത്രി, തൃക്കടവൂര്‍, പാലത്തറ സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പാലത്തറയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നും  അഞ്ച് പേര്‍, രണ്ട് ആശാപ്രവര്‍ത്തകര്‍, നാല് ആശുപത്രി ജീവനക്കാര്‍ , ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേര്‍, ഒ.പി. യില്‍ പനി, ചുമ രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ രണ്ട് പേര്‍ എന്നിങ്ങനെ ആകെ 15 സാമ്പിളുകള്‍ ശേഖരിച്ചു.
സമൂഹവ്യാപനത്തിന്റെ സാധ്യതകള്‍ കൂടുതലായുള്ള വിഭാഗങ്ങളെയാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 70 ശതമാനം പേരും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെയാണ് പോസിറ്റീവായത്. ജാഗ്രതയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഇവരെ നിരീക്ഷണത്തിലാക്കുകയും പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍  ഇത് സഹായകമായി. സമൂഹവ്യാപനമുണ്ടായാല്‍ നിയന്ത്രണം കൂടുതല്‍ ശ്രമകരമാകും. അതിനാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ആരംഭിച്ചത്. ഇതുവഴി രോഗികളുമായി അടുത്തിടപഴകാന്‍ സാധ്യതയുള്ളവരുടെ  സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാന്‍ കഴിയും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വെയ്‌ലന്‍സ് ടീം വിവിധ സ്ഥലങ്ങളും ആശുപത്രികളും സന്ദര്‍ശിക്കുക.  രോഗ സാധ്യത ഏറെയുള്ള വിഭാഗങ്ങളില്‍ നിന്നും ടെസ്റ്റിനായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.
? ആശുപത്രിയില്‍ ഒ.പി. ചികിത്സയ്ക്കു വരുന്നവരില്‍ പനി, തൊണ്ടവേദന ലക്ഷണമുള്ളവര്‍.
? രോഗികളുമായി ഇടപഴകുന്ന ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍.
? പോലീസ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ഹോം ഡെലിവറി
? നിലവില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍
? അതിഥി തൊഴിലാളികള്‍.
എന്നിവരാണ് മുന്‍ഗണാ വിഭാഗങ്ങളായി കണക്കാക്കിയിരിക്കുന്നത്.
ഇവരില്‍ നിന്നും നിലവിലെ സ്രവ പരിശോധനാ രീതിയിലാണ് (പി സി ആര്‍ രീതി) സാമ്പിള്‍ ശേഖരണം നടത്തുക. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കുമ്പോള്‍ രക്ത പരിശോധന (സിറോ സര്‍വെയ്‌ലന്‍സ്) കൂടി ആരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത  അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.