കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു കൊണ്ട് അഞ്ചലിലെ മൽസ്യ ഫെഡിന്റെ നിയന്ത്രണത്തിലുള്ള ഫിഷ്മാർട്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മത്സ്യ ഫെഡ് ഔട്ട്ലെറ്റ് ആയ അഞ്ചലിലെ ഫിഷ് മാർട്ടിനു മുന്നിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്രാവശ്യം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ നിർദേശം നൽകിയെങ്കിലും ആൾക്കാരോ ഫിഷ്മാർട്ടിലെ ജീവനക്കാരോ അത് പാലിക്കാൻ തയ്യാറായില്ല.അമ്പതോളം വരുന്ന ആൾക്കാരാണ് ഇന്ന് മത്സ്യം വാങ്ങാനായി എത്തുകയും തിരക്കുകൂട്ടുകയും ചെയ്തത്. ഒരു മീറ്റർ അകലം എന്നുള്ളത് പാലിക്കാതെതിരക്കുകൂട്ടിയാണ് ആൾക്കാരെ ഫിഷ്മാർട്ടിന് മുന്നിൽ മത്സ്യം വാങ്ങാൻ നിന്നത്.
ദിവസങ്ങൾക്ക് മുന്നേ അഞ്ചൽ പോലീസ് സംഘമെത്തി ഫിഷ്മാർട്ടിലെ ഉദ്യോഗസ്ഥർക്കും ആൾക്കാർക്കും, ആളുകൾ കൂട്ടം കൂടരുതെന്നും അകലം പാലിച്ചാലേ വില്പന നടത്താവൂയെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ ഇതെല്ലാം ലംഘിച്ചു കൊണ്ടുള്ള ഒരു നിലപാടാണ് മത്സ്യം മാർക്കറ്റിലെ ഉദ്യോഗസ്ഥർ കൈകൊണ്ടത്. തുടർന്ന് ഇന്ന് അഞ്ചൽ പോലീസ് സ്ഥലത്തെത്തുകയും ഫിഷ് മാർക്കറ്റിനു മുന്നിൽ നിന്ന ആൾക്കാരെ ഒരു മീറ്റർ അകലത്തിൽ മാറ്റിനിർത്തുകയും ചെയ്തു. വരും ദിവസ്സങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ആളുകൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടായാൽ ഫിഷ്മാർട്ട് അടച്ചിടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ