കുളത്തുപ്പുഴയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കുളത്തുപ്പുഴ കുമരംകരിക്കാം സ്വദേശിനി 83 വയസുള്ള വയോധികക്കാണ് രോഗം
സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യുവാവിന്റെ അയല്‍വാസിയാണ്
ഇവര്‍. മകനോടൊപ്പമാന് ഇവര്‍ കുമരംകരിക്കത്ത് താമസിച്ചു വന്നത്. ഇവര്‍
പുറത്ത് നിരവധിയാളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി
ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇവരുടെ പ്രാഥമിക റൂട്ട് മാപ്പ് അധികൃതര്‍
പുറത്തു വിട്ടുവെങ്കിലും ഇത് അവ്യക്തതയുണ്ട്. പ്രായാധിക്യം മൂലമുള്ള
ഓര്‍മ്മകുറവ് ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ വലിയ വെല്ലുവിളിയാണ്
ഉയര്‍ത്തുന്നത്.
രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞയുടന്‍ ഇവര്‍
താമസിച്ചിരുന്ന പ്രദേശങ്ങളില്‍ എത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ സമ്പര്‍ക്ക
പട്ടിക തയാറാക്കല്‍ നടപടികള്‍ ആരംഭിച്ചു. അയല്‍വാസികളും, പ്രദേശവാസികളുമായ
നിരവധിപ്പേരുടെ വീടുകളില്‍ ഇവര്‍ എത്തിയിട്ടുണ്ടന്നാണ് ആരോഗ്യവകുപ്പിന്റെ
കണ്ടെത്തല്‍. നാല്പ്പതില് അധികം പേരുടെ സമ്പര്‍ക്ക ലിസ്റ്റ് അധികൃതര്‍
കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചെറിയകുട്ടികളും ഉള്‍പ്പെടും.
കൂടുതല്‍ ഭാഗങ്ങളില്‍ എത്തി വിവരങ്ങള്‍ തേടുകയാണ് അധികൃതര്‍.
അതേസമയം കഴിഞ്ഞ ദിവസം പരിശോധനക്കായി അയച്ച പതിമൂന്നുപേരില്‍ കൂടുതല്‍
ആളുകളുടെ ഫലവും നെഗറ്റീവ് ആണ്. ഇത് ആശ്വാസം നല്കുന്ന ഒന്നാണ്. അതേസമയം
തന്നെ പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കുളത്തൂപ്പുഴയിൽ കൊറോണ കേയർ സെൻറർ പ്രവർത്തനമാരംഭിച്ചു കുളത്തൂപ്പുഴയിൽ പ്രവർത്തിച്ചു വന്ന പൊന്നൂസ് ബാർ ആണ് കെയർ സെന്റർ ആയി ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 14 പേർ ഇവിടെ നിരീക്ഷണത്തിൽ ഉണ്ട്.
നാടിന്റെ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി അനാവശ്യമായി ആരും
പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു.
പല കോണുകളില്‍ നിന്നും ജനങ്ങളെ ഭയപ്പെടുത്തും വിധം വ്യാജ
സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും അധികൃതരുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അധികൃതര്‍ നടപടി
ആരംഭിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ