ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 കുളത്തൂപ്പുഴ:പ്രതിരോധ നടപടികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

കോവിഡ് 19 സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിലയിരുത്തി. അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും ഊടുവഴികളിലെ സഞ്ചാരം ഉള്‍പ്പെടെ തടയുന്നതിനും അദ്ദേഹം നിര്‍ദേശം നല്‍കി. അനധികൃതമായി യാത്രക്കാരെ കയറ്റി വരുന്ന ചരക്കുവണ്ടികളുടെയും മറ്റ് വാഹനങ്ങളുടെയും പെര്‍മിറ്റും ഡ്രൈവര്‍മാരുടെയും സഹജീവനക്കാരുടെയും ലൈസന്‍സും റദ്ദാക്കും. സംസ്ഥാനാന്തര ചരക്ക് വാഹനങ്ങളില്‍ എത്തുന്നവര്‍ ഭക്ഷണവും വെള്ളവും കരുതണം. പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് അനുവദനീയമല്ല.  ചരക്ക് വാഹന ജീവനക്കാര്‍ക്ക് വഴിയോരങ്ങളിലെ വീടുകളില്‍ വിശ്രമം അനുവദിക്കരുത്.
ചെറുവാഹനങ്ങളില്‍ അതിര്‍ത്തി കടന്ന് പോയി ഭക്ഷ്യവസ്തുക്കളും പഴങ്ങളും മറ്റും എത്തിച്ചുള്ള വില്പ്പന അനുവദിക്കില്ല. ഹോം ഡെലിവറി അല്ലാതെയുള്ള ഭക്ഷണ ശാലകള്‍ അനുവദിക്കില്ല. വനമേഖലയിലെ ഊടുവഴികള്‍ വനംവകുപ്പ് അടയ്ക്കണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. ആവശ്യമില്ലാതെ കറങ്ങിനടക്കുന്നവരെ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കണം.
കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കാം. ഉദ്യോഗസ്ഥര്‍ക്കും ഇതിനായി പ്രത്യേക ഉത്തരവാദിത്വം നല്‍കണം. റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. പൊലീസ്, ആരോഗ്യം, റവന്യൂ, എക്‌സൈസ്, വനം, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, ആര്‍ ടി ഒ തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. ചെക്ക് പോസ്റ്റുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആര്യങ്കാവ് ചെക്ക് പോസ്റ്റ് സന്ദര്‍ശിക്കവെ കലക്ടര്‍ പറഞ്ഞു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി, ആര്‍ ഡി ഒ ബി.ശശികുമാര്‍, ഡി വൈ എസ് പി അനില്‍ദാസ്, തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.