*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കുളത്തൂപ്പുഴയില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ച് സുരക്ഷ കര്‍ശനമാക്കി


ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഹോട്ട് സ്പോട്ടായ കുളത്തൂപ്പുഴയില്‍ കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ച് സുരക്ഷ കര്‍ശനമാക്കി.
പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനില്‍ പോയ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ഏരൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ആയ സിജിന്‍ മാത്യുവിനെ കുളത്തൂപ്പുഴയില്‍ ക്രമസമാധാന ചുമതലയില്‍ നിയമിച്ചു.
കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ യെ കൂടാതെ മറ്റൊരു പോലീസ് ഇന്‍സ്പെക്ടറെ സുരക്ഷാചുമതലകള്‍ നിയന്ത്രിക്കുന്നതിനായി കുളത്തൂപ്പുഴയില്‍ നിയോഗിച്ചു. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഹോട്ട് സ്പോട്ടുകളില്‍ അനുവദിക്കുകയില്ല. 
അവശ്യസര്‍വ്വീസുകളും, അവശ്യ സാധനങ്ങള്‍ വില്ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.
കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന്‍ ദിവസേന അണുവിമുക്തമാക്കുകയും, ഹാം റേഡിയോ വഴിയും, ഉച്ചഭാഷിണിയിലൂടെയും ജനങ്ങളെ ബോധവല്കരിച്ച് ഹോട്ട് സ്പോട്ടുകളില്‍ അനാവശ്യയാത്രകള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ലോക്ക് ഡൗണ്‍ ഇളവു ലഭിച്ച ഇടങ്ങളില്‍ പൊതുജനങ്ങള്‍ കൃത്യമായും സാമൂഹ്യ അകലം പാലിക്കുന്നതിനും, പൊതുസ്ഥലങ്ങളില്‍ മാസ്ക്കുകള്‍ ധരിക്കുന്നതിനും, വ്യക്തി ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
അന്തര്‍ സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ വാഹന പരിശോധന തുടരുമെന്നും പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ വീട് വിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നും, പുറത്തിറങ്ങുന്നവര്‍ കൃത്യമായും സത്യവാങ്മൂലം കൈയില്‍ കരുതണമെന്നും, അനാവശ്യമായി റോഡിലിറങ്ങി രോഗവ്യാപനത്തിടയാകും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.