കൊല്ലം കുളത്തൂപ്പുഴയില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുളത്തുപ്പുഴ പഞ്ചായത്ത്
പൂര്‍ണ്ണമായും അടച്ചുപ്പൂട്ടി സീല്‍ ചെയ്യാന്‍ ഉന്നതതല യോഗത്തില്‍
തീരുമാനം.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെ ഉണ്ടായി.
കുളത്തുപ്പുഴയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം
പോസറ്റീവ് ആണന്ന സൂചനയെ തുടര്‍ന്ന് സ്ഥലം എംഎല്‍എയും വനം മന്ത്രിയുമായ കെ
രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. കുളത്തുപ്പുഴ
മരാമത്ത് ഐബി യില്‍ ചേര്‍ന്ന യോഗത്തില്‍ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍,
പുനലൂര്‍ ആര്‍ ഡി ഒ ശശികുമാര്‍, സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി വിനോദ്,
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ലൈലാബീവി, തെന്മല ഡിഎഫ്ഒ
സുനില്‍ബാബു, പുനലൂര്‍ തഹസീല്‍ദാര്‍ നിര്‍മല്‍ കുമാര്‍ തുടങ്ങി ഉന്നതര്‍
പങ്കെടുത്തു.
സമ്പൂര്‍ണ്ണ അടച്ചുപ്പൂട്ടല്‍ വരുന്നതോടെ സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളോ തുറന്നു പ്രവര്‍ത്തിക്കില്ല. വ്യാപാര
സ്ഥപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.
കുളത്തൂപ്പുഴ ഉൾപ്പടെ ഉള്ള അതിർത്തി പഞ്ചായത്തുകൾ ആയ ആര്യങ്കാവ് ,തെന്മല
എന്നീ പഞ്ചായത്തുകൾ പൂർണമായും ലോക്ഡൗൺ നിയന്ത്രണത്തിൽ കൊണ്ട് വരാൻ
തീരുമാനിച്ചു. നാഷണൽ ഹൈവേ വഴിയുള്ള ചരക്ക് ഗതാഗതം, ഹോസ്പിറ്റൽ അവിശ്യത്തിന്
വേണ്ടിയുള്ള യാത്രകൾ എന്നിവ ബന്ധപ്പെട്ട എല്ലാ രേഖകളോടും കൂടി മാത്രം
അനുവദിക്കും.
അല്ലാതെ ഉള്ള മുഴുവൻ ഗതാഗതവും നിർത്തി വയ്ക്കാൻ
തീരുമാനിച്ചു. ആവശ്യമെങ്കില്‍ 144 പ്രഖ്യാപനമടക്കമുള്ള തീരുമാനങ്ങള്‍ യോഗം
സ്വീകരിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ