*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ പോയി മടങ്ങിവന്ന കുളത്തുപ്പുഴ കുമരംകരിക്കം സ്വദേശി യുവാവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  തമിഴ്നാട്ടില്‍ പോയി മടങ്ങിവന്ന കുളത്തുപ്പുഴ കുമരംകരിക്കം സ്വദേശി യുവാവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇയാളോടൊപ്പം താമസിച്ചുവന്ന ബന്ധുവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
തമിഴ്നാട്ടില്‍ തെങ്കാശി ജില്ലയില്‍ പുളിയങ്കുടിയില്‍ ബന്ധുവിന്‍റെ മരണാനന്തരം ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയ യുവാവും ഇയാളുടെ ബന്ധുവമാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.
ലോക് ഡൗൺ നിയമം ലംഘിച്ചു ഈ മാസം മൂന്നാം തീയതി ആര്യങ്കാവ് വഴി തമിഴനാട്ടിലേക്ക് പോയ യുവാവ് ആറിന് മടങ്ങി എത്തുകയും ചെയ്തു.
എന്നാല്‍ ഈ വിവരം രഹസ്യമായി വച്ച ഇയാള്‍ ഗൃഹനിരീക്ഷണമോ വേണ്ട മുന്‍കരുതലുകളോ എടുത്തിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് തമിഴനാട് പോലീസും ആരോഗ്യവകുപ്പും കുളത്തുപ്പുഴയിലെ യുവാവിന്‍റെ ബന്ധുക്കളേയും അധികൃതരെയും ബന്ധപെടുകയും യുവാവ് അവിടെ എത്തിയകാര്യം അറിയിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
യുവാവ് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത പ്രദേശത്തെ 16 ഓളം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഇവര്‍ അറിയിക്കുകയും ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്ത്‌, പോലീസ് അധികൃതര്‍ യുവാവിന്‍റെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞതോടെ തമിഴനാട് അധികൃതരുടെ കണ്ടെത്തല്‍ ശരിയാണ് എന്ന് മനസിലാക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇവരെ ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനക്കായി അയച്ച ഇവരുടെ സാമ്പിളുകളില്‍ ഒന്നാണ് ഇപ്പോള്‍ പോസിറ്റീവ് ആയിരിക്കുന്നത്.
അതിര്‍ത്തിവഴി പച്ചക്കറി വാഹനങ്ങളിലും, നടന്നുമാണ് ഇയാള്‍ പോവുകയും മടങ്ങി എത്തുകയും ചെയ്തത് എന്നാണു അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
അതെ സമയം തന്നെ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ കുളത്തുപ്പുഴ പട്ടണത്തില്‍ പലതവണ ഇറങ്ങുകയും വ്യാപാര സ്ഥാപനങ്ങളില്‍ അടക്കം എത്തുകയും ചെയ്തിട്ടുണ്ട്.
യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയതോടെ കനത്ത ജാഗ്രതയിലും നിരീക്ഷണത്തിലുമാണ് കുളത്തുപ്പുഴ. പഞ്ചായത്തും പോലീസും ആരോഗി വകുപ്പും പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്. കുളത്തുപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തികള്‍ പോലീസ് അടച്ചുപൂട്ടി.
കര്‍ശന പരിശോധനയും നിരീക്ഷണവും കഴിഞ്ഞ ശേഷം അവശ്യ സര്‍വീസുകള്‍ ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുക. സമ്പൂര്‍ണ്ണ ലോക്ക് ഡൌനും പ്രാഖ്യാപിച്ചിട്ടുണ്ട്. യുവാക്കളുമായി സഹാരിച്ചവരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള നടപടികളിലാണ് ഇപ്പോള്‍ അധികൃതര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.