*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തകളില്‍ നിരോധനാജ്ഞ


കോവിഡ് 19  വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന തെ•ല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. ഇന്നലെ (ഏപ്രില്‍ 21) രാത്രി 12 മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും തുറക്കാന്‍ പാടില്ല. ബാങ്കുകള്‍ രാവിലെ 10 മുതല്‍ രണ്ട് വരെയും അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയും പ്രവര്‍ത്തിക്കാം.
പഞ്ചായത്തുകളിലേക്കുള്ള പൊതുപ്രവേശന റോഡുകളിലും ചെറു ഇടറോഡുകളിലും പൊലീസ് ആരോഗ്യ വകുപ്പുകളുടെ നിരീക്ഷണം ഉണ്ടായിരിക്കും. വനമേഖലകളിലുള്ള നടവഴികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ആയിരിക്കും. ഈ വഴികളിലൂടെ യാത്ര അനുവദിക്കില്ല. റെയില്‍വേ ട്രാക്കുകളിലൂടെ കാല്‍നടയാത്ര പൂര്‍ണമായും നിരോധിച്ചു.
ചരക്ക് ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയിലാകണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.