വിളക്കുടി സ്നേഹതീരത്തിന് സമീപവാസിയായ മേഴ്സിയുടെ വീടിന് മുമ്പില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി 11.30 ഓടെ വിളക്കുടി സ്നേഹതീരത്തിന് സമീപത്തുളള മേഴ്സി
എന്ന സ്ത്രീയുടെ വീടിന് മുന്‍വശത്താണ് കുഞ്ഞിനെ ആരോ ഉപേക്ഷിച്ച് കടന്നു
കളഞ്ഞത്.
കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കാണുന്നത്
തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞ് മുറ്റത്ത് കിടക്കുന്നതാണ്. ഇവര്‍ ഉടന്‍
തന്നെ സമീപത്തുളള സ്നേഹതീരം ഡയറക്ടര്‍ സിസ്സര്‍ റോസിലിനെയും കുന്നിക്കോട്
പോലീസിനെയും വിവരമറിച്ചു.
സിസ്റ്റര്‍ റോസിലിന്‍ ഉടന്‍തന്നെ സ്ഥലത്തെത്തി കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.
കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
സിസ്റ്റര്‍ റോസിലിന്റെ നേതൃത്വത്തില്‍ കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
രാത്രിയില്‍ പരിശോധനക്ക് കുട്ടികളുടെ ഡോക്റ്റര്‍ ഇല്ലാത്തതിനാല്‍ ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ആര്‍.ഷാഹിര്‍ഷാ കുട്ടികളുടെ ഡോക്ടറെ വിളിച്ചു വരുത്തി കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണന്ന് ആശുപത്രി അധിക്യതര്‍ പറഞ്ഞു.
കുട്ടി ദിവസങ്ങള്‍ മാത്രം പ്രായം ഉള്ളതാണെന്നും പുക്കിള്‍ക്കൊടി മുറിച്ചിട്ട് ഇട്ടിരിക്കുന്ന റബ്ബര്‍ ബാന്‍ഡ് ആശുപത്രികള്‍ ഉപയോഗിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും പറയപ്പെടുന്നു. അടുത്ത ഒരാഴ്ചക്കിടെ പ്രസവം നടത്തിയവരെ തേടി പോലീസ് അന്വേഷണം
ആരംഭിച്ചട്ടുണ്ട്. കൂടാതെ പ്രദേശത്തെ സിസിടിവി ദ്യശ്യങ്ങളും പരിശോധിക്കും.കുഞ്ഞിനെ ഇന്ന് കൊല്ലത്തെ അമ്മത്തൊട്ടിലേക്ക് മാറ്റുമെന്നും അധിക്യതര്‍ അറിയിച്ചു.
കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ