ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സുരക്ഷാ മാനദണ്ഡങ്ങളെയും അട്ടിമറിച്ച് പുനലൂർ കുര്യോട്ടുമല ഹൈടെക്ക് ഡയറി ഫാം.

കൊല്ലം പുനലൂർ കുര്യോട്ടുമല ഹൈടെക്ക് ഡയറി ഫാമില്‍ വന്‍സുരക്ഷാ വീഴ്ച.  കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സുരക്ഷാ മാനദണ്ഡങ്ങളെയും അട്ടിമറിച്ച് കൊല്ലം പുനലൂർ കുര്യോട്ടുമല ഹൈടെക്ക് ഡയറി ഫാം.
കേരള സർക്കാരിന്റെ അധീനതയിൽ ഉള്ള കൊല്ലം പുനലൂർ കുര്യോട്ടുമല ഹൈടെക്ക് ഡയറി ഫാമിൽ സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന കാഴച്ചകൾ പുനലൂർ ന്യൂസിന്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും സര്‍ക്കാര്‍ നടത്തുമ്പോഴാണ് കേരള സർക്കാരിന്റെ തന്നെ അധീനതയിൽ ഉള്ള കുര്യോട്ടുമല ഹൈടെക്ക് ഡയറി ഫാമില്‍ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന നിലയിലുള്ള പ്രവർത്തനം.
പാല്‍ വിതരണം നടത്തുന്ന ആളും കാഷ്‌ കൌണ്ടറില്‍ ഉള്ള ആളും സെക്യുരിറ്റി ജീവനക്കാര്‍ ഉള്‍പ്പടെ മാസ്‌ക്ക് കൈയുറ ഇവ ധരിക്കാതെയാണ് പാല്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയാണ് ഫാമിലെ സൂപ്രണ്ടും സ്റ്റാഫുകളും പാൽ വാങ്ങുവാൻ വരുന്ന ജനങ്ങളുമായി ഇടപഴകുന്നത്.

സെക്യുരിറ്റി ജീവനക്കാര്‍  ഉണ്ടായിട്ടും പാല്‍ വാങ്ങുവാന്‍ വരുന്ന പൊതുജനങ്ങളെ സാമൂഹിക അകലം പാലിക്കുവാന്‍ ആവശ്യപ്പെടുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല.
ക്ഷീര വികസന വകുപ്പ്‌ മന്ത്രിയുടെ മണ്ഡലത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ഗുരുതര സുരക്ഷാ പിഴവ്‌.
യാതൊരു നിയന്ത്രണവും ഇല്ലാത്തതിനാല്‍ പാൽ വാങ്ങാൻ വരുന്നവരില്‍ ഭൂരിഭാഗവും മാസ്ക് ധരിക്കുകയോ  സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല.
അടിയന്തരമായി ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.