ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊറോണ ലോക്ഡൌണ്‍ ലക്ഷദ്വീപില്‍ ആഘോഷമാക്കി പുനലൂര്‍ ചാലക്കോട്സ്വദേശി അജിനാസ്‌

കൊറോണ ലോക്ഡൌണ്‍ ലക്ഷദ്വീപില്‍ ആഘോഷമാക്കി പുനലൂര്‍ ചാലക്കോട്സ്വദേശി അജിനാസ്‌.
എന്ത് പ്രതിസന്ധി ഉണ്ടായാലും അതിനെ അതി ജീവിക്കാനും എത്ര പ്രയാസത്തിലും സന്തോഷം കണ്ടെത്തി അതിജീവിക്കാനും മലയാളിക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.
പുനലൂർ ചാലക്കോട് അഞ്ജു ഭവനില്‍ അജിനാസ് അതിന്റ ഒടുവിലത്തെ ഉദാഹരണമാണ്.
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന അജിനാസ് നോർത്ത് ഇൻഡ്യയില്‍ സഞ്ചരിച്ചു നാട്ടില്‍ തിരികെ എത്തി .
അജിനാസിന് ഏറെ നാളുകളായി ഉള്ള ആഗ്രഹമാണ് ലക്ഷദ്വീപ്  കാണുക എന്നുള്ളത് എന്നാൽ ഈ ആഗ്രഹ നിവർത്തിക്ക് കടമ്പകൾ പലത് കടക്കണമായിരുന്നു.
അപ്പോഴാണ് പുനലൂർ ദുബായി മൊബൈൽ ഷോപ്പ് ഉടമയും ലക്ഷദ്വീപിൽ അഗത്തിയില്‍ നിന്നും വിവാഹം കഴിച്ചതും ദ്വീപിൽ താമസക്കാരനുമായ പുനലൂർ പേപ്പര്‍മില്‍ ഇടത്തറയില്‍ ഹാഷിമിനെ
പരിചയപ്പെടുന്നതും സുഹൃത്തുക്കള്‍ ആകുന്നതും.
ഒരു നാൾ ദ്വീപിൽ പോകാൻ ഉള്ള ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ ഹാഷിമിന് നൂറു വട്ടം സമ്മതം.
സ്പോൺസർ ചെയ്യാൻ ആളുണ്ട് എങ്കിൽ ഏറ്റവും ചിലവ് കുറച്ചു കൂടുതൽ കാഴ്ച്ചകൾ കാണാൻ പോകാൻ പറ്റിയ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. അതും കപ്പലിൽ. കടൽ കാറ്റും കടൽ കാഴ്ചകളും കണ്ടു പോകാം.
ഏറെ കടംമ്പകള്‍ക്ക് ഒടുവില്‍ ഹാഷിം ആവശ്യമായ ഗവ രേഖകൾ സംഘടിപ്പിക്കുകയും അജിനാസ്സിനെ ദ്വീപിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഒരാഴ്ച ദ്വീപിൽ താമസിക്കുവാൻ അധികൃതരുടെ അനുവാദം ലഭിച്ച അജിനാസ് എത്തി ഏതാനും ദിവസത്തിനകം ലോകത്ത് കൊറോണ ബാധ പെരുകുകയും കേരളം ലോക്ക് ഡൗണിലെക്ക്‌ നീങ്ങുകയും ചെയ്തു.
ദ്വീപിൽ നിന്നും തിരിച്ചു വരാൻ കഴിയാതെ അവിടെ കുടുങ്ങിയ അജിനാസിന് തുണ നൽകുകയും ഭക്ഷണം മറ്റ് ആവശ്യങ്ങൾ നടത്തി കൊടുക്കുകയും ചെയ്തു ഹാഷിം .
ലക്ഷദ്വീപ്‌ സന്ദര്‍ശിക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് അജിനാസ്‌ പറഞ്ഞു.
കടല്‍ തീരത്ത്‌ ടെന്റിൽ താമസിക്കാൻ ഇഷ്ടപ്പെട്ട അജിനാസ് ദ്വീപ് വാസ ദിവസങ്ങള്‍ ആഘോഷമാക്കി മുന്നോട്ട് നീങ്ങുകയാണ്.
നാട്ടുകാരനായ അജിനാസിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് ഹാഷിം പറഞ്ഞു. 
കടലിൽ കുളിച്ചും നീന്തിയും,കടൽ യാത്ര ചെയ്തും മീൻ പിടിച്ചും വീണ് കിട്ടിയ ലോക് ഡൗണ് അവസരം ആഘോഷമാക്കി ഈ പുനലൂരുകാരൻ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.