കോവിഡ്-19
രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തില്‍ ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളുടെയും പരിധിയില്‍ വരുന്ന
സാമ്പത്തിക പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന വൃക്ക രോഗികള്‍, ക്യാന്‍സര്‍
രോഗികള്‍, ഹൃദ്രോഗികള്‍ എന്നിവരെ സഹായിക്കുന്നതിനായി ഗവ 50 ലക്ഷം രൂപ
വകയിരുത്തി.
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ
നിര്‍വ്വഹണ ഉദ്യോഗസ്ഥയായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
ലോക്ക്ഡൗണ്‍ കാലയളവില്‍ എപ്രില്‍ 17 മുതല്‍ മെയ് മുന്ന് വരെ ഡയാലിസിസിന്
വിധേയരാകുന്ന രോഗികള്‍ക്ക് ഡയാലിസിസ് ഒന്നിന് 650 രൂപ ക്രമത്തില്‍
ലഭിക്കും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍,
ക്യാന്‍സര്‍ രോഗത്തിന് കീമോതെറാപ്പി, റേഡിയേഷന് ചികിത്സ ചെയ്യുന്ന
രോഗികള്‍, ബൈപാസ് സര്‍ജറി നടത്തിയ രോഗികള്‍ എന്നിവര്‍ക്ക് 2,500 രൂപ
ക്രമത്തിലും ധനസഹായം നല്‍കും. അര്‍ഹരായവര്‍ക്ക് അപേക്ഷ ഫോറം
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും
അനുബന്ധ രേഖകളും മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ശുപാര്‍ശ സഹിതം
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് അഞ്ചിനകം നല്‍കണമെന്ന് ഡി എം ഒ അറിയിച്ചു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍
നിന്നും ശമ്പളം, പെന്ഷന് എന്നിവ കൈപ്പറ്റുന്നവരും മെഡിക്കല്‍
റീഇംബേഴ്സ്മെന്റ് ആനുകൂല്യം ഉളളവരും പദ്ധതി പ്രകാരം അര്‍ഹരല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ