
കോവിഡ് 19 മാസ്കുകള്‍, ഗ്ലൗസുകള്‍ നല്കി ഹോളിക്രോസ് സൊസൈറ്റി ഓഫ് സിസ്റ്റേഴ്സ്
കോവിഡ് 19 രോഗബാധിതരുമായി ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് ആവശ്യമായ എന്‍ 95 മാസ്കുകള്‍, ഗ്ലൗസുകള്‍ എന്നിവ കൊല്ലം ഹോളിക്രോസ് സൊസൈറ്റി ഓഫ് സിസ്റ്റേഴ്സ് ജില്ലാ ഭരണകൂടത്തിന് കൈമാറി. സൊസൈറ്റി സുപ്പീരിയര്‍ ജോസിയയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍മാരായ ആശ, അമല, മെലീന എന്നിവരില്‍ നിന്ന് കിറ്റുകള്‍ ജില്ലാ കലക്ടര്‍ക്ക് വേണ്ടി കോവിഡ് സെല്‍ സൂപ്രണ്ട് കെ പി ഗിരിനാഥ് ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ട പ്രകാരം സൊസൈറ്റി പി പി ഇ കിറ്റുകളും നല്‍കിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ