ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു പച്ചക്കറി ,പലവ്യഞ്ജനം, അരി, തുടങ്ങിയവയുടെ കിറ്റ് നല്‍കി.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു പച്ചക്കറി ,പലവ്യഞ്ജനം, അരി, തുടങ്ങിയവയുടെ കിറ്റ് നല്‍കി.
കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു കടയ്ക്കല്‍ മേഖലയിലെ ഇരുപതോളം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ്  കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു നല്‍കി മാതൃകയായി, വിഷുവിന് തലേദിവസം തന്നെ അവര്‍ക്ക് വിഷുവിന് കുടുംബത്തോടൊപ്പം സന്തോഷം പങ്കുവയ്ക്കാന്‍ അദ്ദേഹം സൗകര്യം ചെയ്തത്.. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ദുരിതജീവിതം മനസ്സിലാക്കിയ പ്രസിഡന്റ് ആര്‍ എസ് ബിജു മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുകയും ബുദ്ധിമുട്ടുകള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇന്ന് നാലു മണിയോടുകൂടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പച്ചക്കറി ,പലവ്യഞ്ജനം, അരി, തുടങ്ങിയവയുടെ കിറ്റ് നല്‍കിയത്. കടക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ അഞ്ഞൂറോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. പദ്ധതി നടത്തിപ്പിലും എല്ലാ മേഖലയിലും കൊല്ലം ജില്ലയിലെ തന്നെ ഒന്നാമത്തെ പഞ്ചായത്തായി നിലനില്‍ക്കുന്നത് കടയ്ക്കല്‍ ഗ്രാമപഞ്ചായത്താണ് പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയ കടയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡറ്റ് ആര്‍ എസ് ബിജുവിനെ കേരളാ പത്ര പ്രവര്‍ത്തക അസോസിയേഷന്‍ അഭിനന്ദിച്ചു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.